രണ്ടാം ഭാര്യയുടെ മകള്‍ നല്‍കിയ പോക്‌സോ കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടു

court

തൃശൂര്‍: രണ്ടാം ഭാര്യയുടെ മകള്‍ നല്‍കിയ പോക്‌സോ കേസില്‍ പ്രതിയെ വെറുതെ വിട്ട് കോടതി ഉത്തരവായി. ലോട്ടറി കച്ചവടം നടത്തിയിരുന്ന 56 കാരനെയാണ് വെറുതെ വിട്ട് പോക്‌സോ അതിവേഗ കോടതി ജഡ്ജ് അന്യാസ് തയ്യില്‍ ഉത്തരവിട്ടത്. എരുമപ്പെട്ടിയിലുള്ള യുവാവുമായി രണ്ടാം ഭാര്യയുടെ മകള്‍ക്കുള്ള പ്രണയം പ്രതി കണ്ടെത്തിയതിലുള്ള വിരോധമാണ് തന്നെ കടന്നുപിടിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന പരാതി നല്‍കിയതിന് പിന്നിലെന്ന് കോടതി കണ്ടെത്തി.

രണ്ടാം ഭാര്യയും പ്രണയബന്ധത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ ഇവര്‍ യഥാസമയം പോലീസിനെ അറിയിക്കാത്തതിലും അമ്മയെയും പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ എല്ലാ വകുപ്പിലും കുറ്റക്കാരല്ലെന്ന് കണ്ട് ഇരയുടെ അമ്മയെയും രണ്ടാം ഭര്‍ത്താവിനെയും കോടതി വെറുതെ വിട്ടു. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ കെ.ഡി. വിനോജ്, വിനായക് കുറുവത്ത് എന്നിവര്‍ ഹാജരായി.