സ്പെഷ്യൽ ടീച്ചേഴ്‌സ് അനിശ്ചിതകാല സമരത്തിന് വെൽഫെയർ പാർട്ടിയുടെ ഐക്യദാർഢ്യം

yfdzb


തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ സ്പെഷ്യൽ ടീച്ചേഴ്‌സ് നടത്തുന്ന അനിശ്ചിതകാല സമരത്തിന് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയുടെ ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ചു കൊണ്ട് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് അഷറഫ് കല്ലറയുടെ നേതൃത്വത്തിലെ സംഘം സന്ദർശിച്ചു. സ്പെഷ്യൽ ടീച്ചേഴ്സിനോട് സർക്കാർ കാണിക്കുന്ന അവഗണന എത്രവേഗം അവസാനിപ്പിക്കണമെന്ന് അഷ്റഫ് കല്ലറ ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: അനിൽകുമാർ, മധു കല്ലറ, ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ, ട്രഷറർ എം.കെ ഷാജഹാൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സൈഫുദീൻ പരുത്തിക്കുഴി, കോർപറേഷൻ കമ്മിറ്റി പ്രസിഡണ്ട് ബിലാൽ, ട്രഷറർ ഹാജ ഇല്യാസ് എന്നിവർ പങ്കെടുത്തു.

Share this story