ശമ്പളക്കുടിശ്ശിക സർക്കാർ നൽകണമെന്ന് ആവശ്യപ്പെട്ട് ശാന്തി ക്ഷേമ യൂണിയൻ കരിദിനമാചരിക്കും

press meet
press meet

കണ്ണൂർ : അഖില കേരള ശാന്തി ക്ഷേമ യൂണിയന്റെ നേതൃത്വത്തിൽ ജൂലായ് 21 ന് കണ്ണൂർ ജില്ലയിൽ കരിദിനമാചരിക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മലബാർദേവസ്വം ബോർഡ് രൂപീകരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി വന്നിട്ട് 30 വർഷം കഴിഞ്ഞിട്ടും അധികാരികൾ തിരിഞ്ഞു നോക്കാതെ വന്നതോടെയാണ് സഹികെട്ട് നിലനില്പിനായി പ്രതിഷേധ പരിപാടിയിലേക്ക് നീങ്ങേണ്ടിവന്നതെന്ന് വൈസ് പ്രസിഡണ്ട് ബാബു മോളൊളം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കരിദിനമാചരിക്കുന്ന തോടൊപ്പം ജൂലായ് 21ന് രാവിലെ 11-30 ന് കണ്ണൂർ പഴയ ബസ്സ് സ്റ്റാന്റിൽ നിന്നും താവക്കര പുതിയ ബസ്സ് സ്റ്റാൻ്റ്  വരെ പ്രതിഷേധ മാർച്ചുംനടത്തും. 

ശാന്തിക്കാർക്ക് 2200 രൂപയാണ് അടിസ്ഥാന ശമ്പളമായി ലഭിക്കുന്നതെങ്കിലും കഴിഞ്ഞ 15 മാസമായി പല ക്ഷേത്രത്തിലുളള ശാന്തിക്കാർക്കും ശമ്പളം കുടിശ്ശികയാണെന്നും അദ്ദേഹം പറഞ്ഞു. സൂചനാ സമരത്തിന് ശേഷവും പ്രശ്നത്തിന് പരിഹാരമാവുന്നില്ലെങ്കിൽ ക്ഷേത്രത്തിലെ എല്ലാ പൂജാതി കർമ്മങ്ങളും സ്തംഭിപ്പിച്ച് കൊണ്ടുള്ള സമര പരിപാടിയെക്കുറിച്ച് ആലോചിക്കുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.വാർത്താ സമ്മേളനത്തിൽ സെക്രട്ടറി നാരായണൻ നമ്പൂതിരി കുറുവക്കാട്, കരിമ്പന ഉണ്ണികൃഷ്ണൻ നമ്പൂതിരി, എസ് എൻ പി നമ്പൂതിരി എന്നിവരും പങ്കെടുത്തു.

Tags