അഴിമതിക്കെതിരെ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതികരിക്കണം : സതീശന്‍ പാച്ചേനി
കേരളത്തിലേക്ക് മടങ്ങിവരുന്നവർക്ക് പാസ് നിർത്തലാക്കിയത് ക്രൂരം : സതീശൻ പാച്ചേനി

മുഴപ്പിലങ്ങാട് : ആറാം വാര്‍ഡഡ് മുന്‍ പഞ്ചായത്ത് അംഗത്തെ മുന്‍പില്‍ നിര്‍ത്തി ഭരണത്തിന്റെ തണലില്‍ സി.പി.എം. നടത്തിയ അഴിമതിക്കെതിരെ ജനങ്ങള്‍ വോട്ട് ചെയ്യണമെന്ന് മുന്‍ഡി.സി.സി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി.ഈ പഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പ്  അടിച്ചേല്‍പ്പിച്ചതിനെതിരെ
ജനങ്ങള്‍ പ്രതികരിച്ച് യു.ഡി.എഫ്. ഭരണത്തിന് സാഹചര്യമൊരുക്കണമെന്നും പാച്ചേനി ആവശ്യപ്പെട്ടു.

 മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് ഉപതിരഞ്ഞടുപ്പ് പ്രചരണാര്‍ത്ഥം തെക്കെ കുന്നുമ്പ്രത്ത് ചേര്‍ന്ന കുടുബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  മണ്ഡലം പ്രസിഡണ്ട് കെ.സുരേഷ് അദ്ധ്യക്ഷനായി.ഡി.സി.സി. ജനറല്‍  സെക്രട്ടറി എം.കെ.മോഹനന്‍,
സത്യന്‍ വണ്ടിച്ചാല്‍,അഡ്വ.ഇ.ആര്‍.വിനോദ്,സി.എം.നജീബ്, പി.ടി.സനല്‍കുമാര്‍,  ടി.കെ.അനിലേഷ്, എം.കനകദാസന്‍, സനോജ് പലേരി, സ്ഥാനാര്‍ത്ഥി പി.പി.ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.

Share this story