പത്തനംതിട്ടയിലെ എന്റെ കേരളം മേളയില്‍ സന്ദര്‍ശകരുടെ മനം കവര്‍ന്ന് സഫി റോബോട്ട്

google news
safirobert

പത്തനംതിട്ട : സന്ദര്‍ശകരുടെ മനം കവര്‍ന്ന് മേളയില്‍ ഓടിക്കളിക്കുകയാണ് സഫി റോബോട്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം  പരിപാടിയുടെ ഭാഗമായുള്ള  'ടെക്നോ ഡെമോ' മേളയിലാണ് മുസലിയാര്‍ എന്‍ജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സഫി റോബോട്ട് ഓടി നടക്കുന്നത്.

ഗൂഗിള്‍ അസിസ്റ്റന്റ് വഴിയാണ് സഫിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. പ്രോഗ്രാം നോട്ടീസ് വിതരണം ചെയ്യുകയാണ് മേളയില്‍ സഫിയുടെ പ്രധാന ജോലി. സഫിയെ കൂടാതെ ഔട്ട്‌ഡോര്‍ പോര്‍ട്ടബിള്‍ സാനിറ്റേഷന്‍ ഉപകരണം, ചിലവ് കുറഞ്ഞ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍, പരീക്ഷ ഹാള്‍ സ്‌ക്രീനിംഗ് സംവിധാനം, വിദ്യാര്‍ത്ഥികളുടെ  അക്കാദമിക് പ്രൊജക്ടുകള്‍ എന്നിവ മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

സിവില്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റന്റെ ഡാമിന്റെ മോഡല്‍, അബാന്‍ ജംഗ്ഷന്‍ ഫ്‌ളൈഓവര്‍, ഹൈഡ്രോളിക് ബ്രിഡ്ജ്, ഓട്ടോമേറ്റഡ് ഫ്‌ലഡ് ബാരിയര്‍ എന്നിവയുടെ മാതൃകകളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.  ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ  ഫ്‌ളഡ് റോബോട്ട്, ആധുനിക  ഇലക്ട്രിക്കല്‍ കണ്‍വെര്‍ട്ടഡ് ബൈക്ക്, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ  ഹാന്‍ഡ് ജെസ്റ്റര്‍ ഐഡന്റിഫിക്കേഷന്‍ സംവിധാനം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടുകൂടി ഉള്ള  കോവിഡ സ്‌ക്രീനിങ് എക്യുഐപ്‌മെന്റ്, തുടങ്ങിയവ മുസ്ലിയാര്‍ കോളേജ്  വിദ്യാര്‍ഥികള്‍ പ്രദര്‍ശിപ്പിക്കുന്ന സ്റ്റാളിന്റെ മുഖ്യ ആകര്‍ഷണങ്ങളാണ്.

ചെന്നീര്‍ക്കര ഐടി ഐ യുടെ ടെക്‌നോഡെമോ സ്റ്റാളിലാകട്ടെ സ്മാര്‍ട്ട് വീടാണ് പ്രധാനം. ഒരു വീട്ടിലെ ഒരു സ്വിച്ചു പോലും പ്രവര്‍ത്തിപ്പിക്കാതെ വീട്ടിലെ മുഴുവന്‍ ഉപകരണളും പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയുന്ന ബ്ലിങ്ക് ആപ്പാണ് ഇത്.

Tags