കോണ്‍ഗ്രസ് നേതാവ് പി.പി ബാബു നിര്യാതനായി
ppbabu

 ചക്കരക്കല്‍:കോണ്‍ഗ്രസ് സേവാദള്‍ മുന്‍ സംസ്ഥാന ഓര്‍ഗൈനെസര്‍  മഞ്ചക്കണ്ടി ഹൗസില്‍ പി.പി ബാബു(60) നിര്യാതനായി.
സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകനും തിലാന്നൂര്‍ ദേശീയ വായനശാല പ്രവര്‍ത്തകസമിതി അംഗവും മേലെചൊവ്വ പ്രതിഭ വിദ്യാഭവന്‍ ജീവനക്കാരനും, ചൊവ്വ ഹയര്‍ സെക്കന്ററി സ്‌കൂള്‍, തിലാന്നൂര്‍ യു പി സ്‌കൂളുകളിലെ മുന്‍ പി ടി എ പ്രസിഡന്റുമായിരുന്നു.
ഭാര്യ മഞ്ചക്കണ്ടി സിന്ധു, മക്കള്‍ റിജിന്‍ ബാബു (സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ചേലോറ മണ്ഡലം കമ്മിറ്റി ), നവനീത് ബാബു 
സഹോദരങ്ങള്‍ അഡ്വ:പി. പി പ്രദീപന്‍, സാവിത്രി പരേതനായ പ്രകാശന്‍.

Share this story