കണ്ണൂരിൽ മാലിന്യങ്ങൾ കത്തിക്കുന്നതിനിടയിൽ തീപടർന്ന് പൊള്ളലേറ്റ പോസ്റ്റാഫീസ് ജീവനക്കാരൻ മരിച്ചു

google news
GGS

കണ്ണൂർ:ചക്കരക്കല്ലിൽ മാലിന്യത്തിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റ പോസ്റ്റാഫീസ് ജീവനക്കാരൻ മരിച്ചു. തലമുണ്ട ആക്കിച്ചാലിൽ ശോഭ നിവാസിൽ സി പവിത്ര നാ ( 57 ) ണ് മരിച്ചത്. കൂടാളി പോസ്റ്റാഫീസിലെ ക്ലാർക്കാണ്. തിങ്കൾ രാവിലെ  ആറരയോടെ വീട്ടിലെ മാലിന്യങ്ങൾ പറമ്പിൽ കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിൽ വസ്ത്രത്തിന് തീ പിടിക്കുകയായിരുന്നു.  ഉടൻ  ചാലയിലെ സ്വകാര്യ ആശുപത്രിയിലും  തുടർന്ന് പരിയാരം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ഉച്ചയ്ക്ക് 1 മണിയോടെ മരണപ്പെട്ടു. വേ ങ്ങാട്ടെ പരേതരായ ഗോവിന്ദന്റെയും ദേവകിയുടെയും മകനാണ്. ഭാര്യ : ശോഭന , മക്കൾ : ശ്രുതി, സായന്ത്. മരുമകൻ : യദുകൃഷ്ണൻ ( പയ്യന്നൂർ ). സഹോദരങ്ങൾ: വിമല, അംബിക, സുവർണ്ണ , രാമദാസൻ , അമ്പിളി സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് പയ്യാമ്പലത്ത് നടക്കും.

Tags