പെരിയ ഇരട്ടക്കൊല; ഒന്നാം പ്രതി പീതാംബരന്റെ വീട്ടിലെത്തി സിപിഎം നേതാക്കൾ അമ്മയെ ആശ്വസിപ്പിച്ചു
Jan 6, 2025, 15:30 IST
കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതി പീതാംബരന്റെ വീട്ടിലെത്തി സിപിഎം നേതാക്കൾ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ശിക്ഷാവിധിക്ക് പിന്നാലെ പീതാംബരന്റെ അമ്മയെ ആശ്വസിപ്പിക്കാനാണ് സിപിഎം നേതാക്കളെത്തിയത്. കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള സംഘമാണ് വീട്ടിലെത്തിയത്.
അമ്മയെ ജില്ലാ സെക്രട്ടറി ആശ്വസിപ്പിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് ആവർത്തിക്കുമ്പോഴാണ് ഒന്നാം പ്രതിയുടെ വീട്ടിൽ നേതാക്കളുടെ സന്ദർശനം.
പെരിയ ഇരട്ട കൊലപാതകകേസിലെ കുറ്റവാളികളെ സിപിഎം നേതാവ് പി ജയരാജൻ ജയിലിലെത്തി കണ്ടതിൽ പ്രതിഷേധം ശക്തമാകുന്നുന്നതിടയാണ് നേതാക്കളുടെ വീട്ടിലെത്തിയുള്ള സന്ദർശനം.