തൃപ്പാളൂർ ശിവക്ഷേത്രം തൂക്കുപാലം നാടിന് സമർപ്പിച്ചു
പാലക്കാട് : തൃപ്പാളൂർ ശിവക്ഷേത്രം തൂക്കുപാലം കെ. രാധാകൃഷ്ണൻ എം പി നാടിന് സമർപ്പിച്ചു.എരിമയൂർ ഗ്രാമപഞ്ചായത്തിൽ ഗായത്രിപ്പുഴയ്ക്ക് കുറുകെയാണ് തൂക്കുപാലം നിർമ്മിച്ചിരിക്കുന്നത്.സംസ്ഥാന സർക്കാർ ബജറ്റ് വിഹിതമായി അനുവദിച്ച അഞ്ച് കോടി രൂപ ഉപയോഗിച്ചാണ് തൂക്കുപാലവും അനുബന്ധ സൗകര്യങ്ങളും ചെയ്തത്.പരിപാടിയിൽ സിൽക്ക് ഡെപ്യൂട്ടി ജനറൽ മാനേജർ അബ്ദുൾകരിം റിപ്പോർട്ട് അവതരണം നടത്തി.
tRootC1469263">തൃപ്പാളൂർ ശിവക്ഷേത്ര പരിസരത്ത് നടന്ന പരിപാടിയിൽ കെ.ഡി പ്രസേനൻ എംഎൽഎ അധ്യക്ഷനായി.ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.വി. കുട്ടികൃഷ്‌ണൻ,എരിമയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് എ.പ്രേമകുമാരൻ,വൈസ് പ്രസിഡൻ്റ് ബിന്ദു ശിവകുമാർ,ആലത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. ചന്ദ്രൻ,
സ്റ്റാൻ്റീംഗ് കമ്മിറ്റി ചെയർമാൻമാരായ അൻഷിഫ്,രാജ്‌കുമാർ,മഞ്ജുള,മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ടി.സി. ബിജു,അസിസ്റ്റൻ്റ് കമ്മീഷണർ വേണുഗോപാൽ,മലബാർ ദേവസ്വം ബോർഡ് പാലക്കാട് ഏരിയ കമ്മിറ്റി ചെയർമാൻ ദണ്ഡപാണി,മലബാർ ദേവസ്വം ബോർഡ് അംഗം രാമസ്വാമി,തൃപ്പാളൂർ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ കെ.ജിതേഷ്, ഡി ടി പി സി ടി.എം. ശശി, എന്നിവർ പങ്കെടുത്തു.
.jpg)

