പാലക്കാട് ലഹരിക്കെതിരെ വീട്ടുമുറ്റ സദസ്സുകൾ: കാമ്പയിന് തുടക്കം
പാലക്കാട്: ലഹരിക്കെതിരെ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 'അയൽക്കൂട്ട വീട്ടുമുറ്റ സദസ്സുകൾ' ക്ക് തൃത്താല മണ്ഡലത്തിൽ തുടക്കമായി.രാസലഹരി പദാർത്ഥങ്ങളുടെ വർദ്ധിച്ചു വരുന്ന ഉപയോഗം സമൂഹത്തിൽ വിപത്തായി മാറിയ സാഹചര്യത്തിൽ, ലഹരിക്ക് അടിമപ്പെടാതിരിക്കാനുള്ള സന്ദേശം ഓരോ വീട്ടിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'അയൽക്കൂട്ട വീട്ടുമുറ്റ സദസ്സുകൾ' സംഘടിപ്പിക്കുന്നത്.
tRootC1469263">അയൽക്കൂട്ട വീട്ടുമുറ്റ സദസ്സിന്റെ മണ്ഡലം തല ഉദ്ഘാടനം നാഗലശ്ശേരി ഗ്രാമ പഞ്ചായത്തിലെ നന്ദിയക്കോട് കീഴ്പ്രംങ്ങോട്ടുമനയിൽ വെച്ച് നടന്നു. റിട്ട. സിവിൽ സർജ്ജനായ ഡോ. സുഷമ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.വി സുന്ദരൻ അധ്യക്ഷത വഹിച്ചു.
പാലക്കാട് എക്സ് സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി.കെ സതീഷ് മുഖ്യ പ്രഭാഷണം നടത്തി. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും പ്രതിരോധിക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. വിമുക്തി പ്രിവന്റിങ് ഓഫീസർ സജീവൻ, ടി.കെ മഹേഷ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ഗ്രീഷ്മ, കുടുംബശ്രീ സി ഡി എസ് വൈസ് ചെയർപേഴ്സൺ സുമലത തുടങ്ങിയവർ സംസാരിച്ചു.
2026 ജനുവരിയിൽ തൃത്താല ചാലിശ്ശേരിയിൽ വച്ച് നടക്കുന്ന ദേശീയ സരസ് മേളയുടെ ഭാഗമായാണ് ലഹരിക്കെതിരെയുള്ള വീട്ടുമുറ്റ സദസ്സുകൾ സംഘടിപ്പിച്ചത്.
ഉദ്ഘാടനത്തെ തുടർന്ന് തൃത്താല നിയോജക മണ്ഡലത്തിലെ 8 കുടുംബശ്രീ സി ഡി എസുകളിലെ 110-ഓളം വാർഡുകളിലും പരിപാടി നടത്തി. അയൽക്കൂട്ട അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 9000-ത്തിലധികം ആളുകളാണ് ഇതിന്റെ ഭാഗമായത്. ലഹരി വിപത്തിനെതിരായ ഈ പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായി മണ്ഡലത്തിൽ ആകെ നാനൂറിലേറെ വീട്ടുമുറ്റ സദസ്സുകൾ ഒരുക്കുന്നുണ്ട്.
.jpg)

