പാലക്കാട് സ്കൂൾ ബസിടിച്ച് ആറു വയസുകാരന് ദാരുണാന്ത്യം
Jul 2, 2025, 18:16 IST


പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ ആറു വയസുകാരന് സ്കൂൾ ബസിടിച്ച് ദാരുണാന്ത്യം. അമ്മയുടെ മുന്നിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. ഇന്നലെയായിരുന്നു അപകടം നടന്നത്. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്.
tRootC1469263">അതേസമയം തിരുവനന്തപുരത്തെ ആര്യനാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് ഗുൽമോഹർ മരം ഒടിഞ്ഞു വീണു. കഴിഞ്ഞ ദിവസം രാവിലെ 11മണിക്കാണ് മരം ഒടിഞ്ഞു വീണത്. മരം വീണപ്പോൾ കുട്ടികൾ ആരും കെട്ടിടത്തിന് പുറത്ത് ഉണ്ടായിരുന്നില്ല. എല്ലാ കുട്ടികളും ക്ലാസ് മുറിയിൽ ആയിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
