ഒറ്റപ്പാലം അതിദാരിദ്ര്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു

ഒറ്റപ്പാലം അതിദാരിദ്ര്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു
ottappalam
ottappalam

പാലക്കട് : ഒറ്റപ്പാലം നഗരസഭയുടെ അതിദരിദ്ര ഗുണഭോക്താവിനുള്ള വീടു കൈമാറ്റവും അതി ദാരിദ്ര്യമുക്ത നഗരസഭാ പ്രഖ്യാപനവും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർവ്വഹിച്ചു. 'മനസ്സോടിത്തിരി മണ്ണ്' പദ്ധതി പ്രകാരം നഗരസഭയ്ക്ക്  വിട്ടു കിട്ടിയ ഭൂമിയിൽ  ഭൂരഹിത, ഭവന രഹിതരായ അഞ്ച് എസ് സി കുടുംബങ്ങൾക്കു നിർമ്മിച്ച വീടുകൾ മന്ത്രി കൈമാറി.

tRootC1469263">

ഒറ്റപ്പാലം നഗരസഭയുടെ "മനസ്സോട് ഇത്തിരി മണ്ണ്" പദ്ധതി പ്രകാരം 72 സെൻ്റ് സ്ഥലമാണ് സൗജന്യമായി നഗരസഭക്ക് ലഭിച്ചത്. ഈ സ്ഥലം ഉപയോഗപ്പെടുത്തിയാണ്  നഗരസഭാ പരിധിയിലെ ഭൂരഹിത - ഭവന രഹിതരായ അഞ്ച്  എസ്.സി. കുടുംബങ്ങൾക്ക് വീടൊരുക്കിയത്.പരിപാടിയിൽ കെ പ്രേംകുമാർ എംഎൽഎ അധ്യക്ഷനായി.നഗരസഭ ചെയർപേഴ്സൺ കെ ജാനകീദേവി, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ  സുനീറ മുജീബ്, കെ അബ്ദുൽ നാസർ, ടി ലത നഗരസഭാ സെക്രട്ടറി എ എസ്.പ്രദീപ്, നഗരസഭാ എൻജിനിയർ കെ മാലിനി എന്നിവർ സംസാരിച്ചു.

Tags