ഉദ്ഘാടനത്തിനൊരുങ്ങി പാലക്കാട് ജില്ലയിലെ പ്ലാക്കാട്ടുകുളം

Plakkatukulam in Palakkad district getting ready for inauguration
Plakkatukulam in Palakkad district getting ready for inauguration

പാലക്കാട്:  അനങ്ങനടി പഞ്ചായത്തിലെ വര്‍ഷങ്ങളുടെ പഴക്കമുള്ള പ്ലാക്കാട്ടുകുളം നവീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങുന്നു.സംസ്ഥാന ബജറ്റില്‍ അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് കുളം നവീകരണം നടത്തുന്നത്. പി മമ്മിക്കുട്ടി എം എല്‍ എയുടെ ശ്രമഫലമായാണ് ഫണ്ട് ലഭ്യമായത്.

75 വര്‍ഷത്തോളം പഴക്കമുള്ള പ്ലാക്കാട്ടുകുളം അനങ്ങനടി പഞ്ചായത്ത് ഓഫീസിന് പിന്‍വശത്തായി 1.25 ഏക്കര്‍ വിസ്തീര്‍ണ്ണത്തിലാണ് സ്ഥിതിചെയ്യുന്നത്. പായലും ചെളിയും നിറഞ്ഞ കുളത്തെ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഇറിഗേഷന്‍ വകുപ്പാണ് പുനരുജ്ജീവിപ്പിച്ച് മനോഹരമാക്കിയത്. കുളത്തിനു ചുറ്റും സംരക്ഷണ ഭിത്തിയും ഇരുമ്പ് ഗ്രില്ലും ഒരുക്കിയിട്ടുണ്ട്. കുളത്തിനു ചുറ്റും ഇന്റര്‍ ലോക്ക് പ്രവൃത്തി കൂടി പൂര്‍ത്തീകരിച്ച് അടുത്ത മാസം കുളം നാടിന് സമര്‍പ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി ചന്ദ്രന്‍ പറഞ്ഞു.

ഒരു വേനലിലും വറ്റാത്ത ജലസംഭരണി കൂടിയായ പ്ലാക്കാട്ടു കുളം സമീപത്തെ മുന്നൂറ് ഏക്കറോളം വരുന്ന കൃഷിക്കാവശ്യമായ ജലസേചനത്തിനും ഉപയോഗിക്കാം. കുളം നവീകരിച്ച് വീണ്ടെടുത്തതോടെ നിരവധി പേര്‍ ഇവിടെ നീന്തല്‍ പരിശീലനവും നടത്തി വരുന്നുണ്ട്. സുഗമമായ നീന്തല്‍ പരിശീലനത്തിനാവശ്യമായ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയാണ് നവീകരണ പ്രവൃത്തി നടത്തിയത്.അതിനായി കുളത്തിലെ ഒരു ഭാഗം ആഴം കുറച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്.

Tags