എലപ്പുള്ളിയില്‍ അവിശ്വാസത്തിന് സി.പി.എം നീക്കം

cpm9
cpm9

പാലക്കാട്: മദ്യനിര്‍മാണശാല അനുമതിയുടെ പേരില്‍ വിവാദത്തിലായ എലപ്പുള്ളി പഞ്ചായത്തില്‍ അപ്രതീക്ഷിത നീക്കവുമായി സി.പി.എം. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് സി.പി.എം നീക്കം. 22 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസ് 9, സി.പി.എം 8, ബി.ജെ.പി 5 എന്നിങ്ങനെയാണ് കക്ഷിനില.

ഒയാസിസ് എന്ന സ്വകാര്യ കമ്പനിക്ക് ബ്രൂവറി ഡിസ്റ്റ്‌ലറി യൂണിറ്റ് അനുവദിക്കാനുള്ള ഇടത് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പരസ്യ വിമര്‍ശനവുമായി എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതി രംഗത്ത് വന്നിരുന്നു. എലപ്പുള്ളിയില്‍ ബ്രൂവറി പ്ലാന്റ് തുടങ്ങാനുള്ള മന്ത്രിസഭ തീരുമാനം പഞ്ചായത്തിനെ അറിയിക്കാതെയാണെന്ന് പ്രസിഡന്റ് രേവതി ബാബു ആരോപിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായാണ് അവിശ്വാസ നീക്കമെന്നാണ് വിവരം.

Tags