നെന്മാറ ഇരട്ടക്കൊല: പ്രതിഷേധിച്ചവര്‍ക്ക് ജാമ്യം

court
court

പാലക്കാട്: നെന്മാറയിലെ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനില്‍ പ്രതിഷേധിച്ചവരെ രാത്രി വീട് വളഞ്ഞ് നെന്മാറ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്, പ്രവര്‍ത്തകനായ രഞ്ജിത്തിനെയും, സി.ഐ.ടി.യു ചുമട്ട് തൊഴിലാളിയായ ഷിബുവിനെയുമാണ് കഴിഞ്ഞദിവസം അര്‍ദ്ധരാത്രി വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.

പ്രതി ചെന്താമരയെ നെന്മാറ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന സമയത്ത് സ്വാഭാവികമായി ജനങ്ങള്‍ സംഘടിച്ചതിനെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി പോലീസ് എടുത്ത കേസുമായി ബന്ധപ്പെട്ടാണ് പോലീസ് നടപടി. അര്‍ദ്ധരാത്രി പോലീസ് വീടു വളഞ്ഞ് പിടികൂടുന്നതും ജാമ്യമില്ലാ വകുപ്പ് ചുമത്തിയതും നെന്മാറയിലെ സാധാരണക്കാരായ ആളുകളോടുള്ള പോലീസിന്റെ വെല്ലുവിളിയാണെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.ജി. എല്‍ദോ പറഞ്ഞു.

Tags