എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന് മനസില്‍ ഉണ്ടാകണം: അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ

google news
sag

പാലക്കാട് :  എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്നുള്ളത് എന്നും മനസില്‍ ഉണ്ടാകണമെന്നും മാലിന്യം വലിച്ചെറിയുന്ന മനസുകളാവാതെ അവ തരം തിരിച്ചു വെച്ച് ശാസ്ത്രീയമായ സംസ്‌കാരണത്തിനായി ഹരിതകരമ്മസേനക്ക് കൈമാറണമെന്നും അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ പറഞ്ഞു. കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡ് നന്മ ഭൂമി വലിയപറമ്പ് പദ്ധതിയുടെ ഭാഗമായി വാര്‍ഡിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവബോധ ക്ലാസും മാലിന്യം ശേഖരിച്ചു വെക്കാനുള്ള സംവിധാന വിതരണത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എം.എല്‍.എ. ഐ.ആര്‍.ടി.സി ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ അഞ്ജന പത്മനാഭന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവബോധ ക്ലാസ് നല്‍കി.

 തുടര്‍ന്ന് അജൈവമാലിന്യം തരംതിരിച്ച് സൂക്ഷിക്കാനുള്ള ബിന്നുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എം.എല്‍.എ വിതരണം ചെയ്തു. വാര്‍ഡ് വികസന സമിതി അംഗം കെ.എ നൗഷാദ് അധ്യക്ഷനായ പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും 12-ാം വാര്‍ഡ് മെമ്പറുമായ ഫെബിന്‍ റഹ്മാന്‍, മഹല്ല് കമ്മിറ്റി അംഗം ബഷീര്‍, മറ്റ് ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
   

Tags