പാലക്കാട് പോക്‌സോ കേസില്‍ 41കാരന് എട്ടു വര്‍ഷത്തെ തടവും പിഴയും
പാലക്കാട്: പതിനാലുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ 41കാരന് എട്ടു വര്‍ഷം തടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചു. നെന്മാറ വക്കാവ് കിഴക്കംപാടം വീട്ടില്‍ പ്രമോദിനാണ് ആലത്തൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് കെ.വേണു വിവിധ വകുപ്പുകള്‍ പ്രകാരം എട്ടു വര്‍ത്തെ വെറും തടവും പിഴയും ശിക്ഷ വിധിച്ചത്. പിഴയുടെ പകുതി അതിജീവിതക്ക് കൊടുക്കണമെന്നും പിഴയടച്ചില്ലെങ്കില്‍ ഒമ്പതു മാസത്തെ അധികതടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നുണ്ട്.
2023 ഏപ്രില്‍ പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. അന്നത്തെ നെന്മാറ സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന വിവേക് നാരായണന്‍, എ.എസ്.ഐ സുശീല എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസീക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.എസ്.് ബിന്ദു നായര്‍ ഹാജരായി. 17 സാക്ഷികളെ വിസ്തരിച്ചു. ലെയ്‌സണ്‍ ഓഫീസര്‍ നിഷമോള്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.