മനുഷ്യ ജാലിക ; ഭരണാഘടനാ ധ്വംസകർക്ക് താക്കീതായി എസ്കെഎസ്എസ്എഫ് മേഖലാ സംഗമങ്ങൾ

fvb


കാസർകോട് : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി ജനുവരി 26 ന് മേൽപറമ്പിൽ സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെ പ്രചരണാർത്ഥം ജില്ലയിലെ 11  കേന്ദ്രങ്ങളിൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഇന്ത്യൻ ഭരണ ഘടന നമ്മുടെ അഭിമാനം'  പ്രമേയത്തിൽ ഭരണഘടന സംരക്ഷണ വലയം തീർത്തു. ഭരണഘടനാ ധ്വംസകർക്ക് താക്കീതായി നടന്ന പരിപാടിയിൽ വിവിധ കേന്ദ്രങ്ങളിൽ നൂറുക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു.  
        
തളങ്കര ദീനാർ നഗറിൽ കാസർകോട് മേഖലാ പരിപാടിയിൽ ലത്വീഫ് അസ്നവി അദ്ധ്യക്ഷത വഹിച്ചു. മനുഷ്യ ജാലിക സ്വാഗത സംഘം വർക്കിംഗ് ചെയർമാൻ അഷ്റഫ് റഹ്മാനി ഉദ്ഘാടനവും ഫാറൂഖ് ദാരിമി കൊല്ലമ്പാടി മുഖ്യ പ്രഭാഷണവും നിർവ്വഹിച്ചു. ഹൊസങ്കടിയിൽ സമദ് യമാനിയുടെ അദ്ധ്യക്ഷതയിൽ ഇസ്മായിൽ അസ്ഹരി ഉദ്ഘാടനവും കജ മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണവും നിർവ്വഹിച്ചു. ഉപ്പള ടൗണിൽ നടന്ന ഉപ്പള മേഖലാ പരിപാടിയിൽ  ജില്ലാ ജോയിന്റ് സെക്രട്ടറി കബീർ ഫൈസി ഉദ്ഘാടനം ചെയ്തു. ഫൈസൽ ദാരിമി അദ്ധ്യക്ഷത വഹിച്ചു.
       
കുമ്പള മേഖലയുടെ പരിപാടി പേരാലിൽ നടന്നു. റാസിഖ് ഹുദവി പേരാലിന്റെ അദ്ധ്യഷതയിൽ എൻ.കെ. അബ്ദുല്ല മൗലവി പേരാൽ ഉദ്ഘാടനം ചെയ്തു. ഇർഷാദ് ഹുദവി ബെദിര മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ചെർക്കള ടൗണിൽ നടന്ന സംഗമം ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി മൊയ്തു മൗലവി ചെർക്കള ഉദ്ഘാടനം ചെയ്തു. മജീദ് ദാരിമി അദ്ധ്യക്ഷത വഹിച്ചു. യൂസുഫ് ദാരിമി ചെർക്കള മുഖ്യപ്രഭാഷണം നടത്തി . നെല്ലിക്കട്ടയിൽ സിദ്ധീഖ് ബെളിഞ്ചത്തിന്റെ അദ്ധ്യക്ഷതയിൽ മൂസ മുസ്ല്യാർ  ഉദ്ഘാടനം ചെയ്തു. മാസ്റ്റർ മുനീഫ് ബദിയടുക്ക പ്രഭാഷണം നടത്തി. ഗാളിമുഖത്ത് നടന്ന മുള്ളേരിയ മേഖല സംരക്ഷണ വലയം ഖാദർ അസ്ഹരിയുടെ അദ്ധ്യക്ഷതയിൽ സി.കെ മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. നദീർ വാഫി ആദൂർ പ്രഭാഷണം നടത്തി. 

ഉദുമ ടൗണിൽ നടന്ന പരിപാടി ഹാരിസ് റഹ്മാനിയുടെ അദ്ധ്യക്ഷതയിൽ റഫീഖ് മാങ്ങാട് ഉദ്ഘാടനവും മീറാസ് ദേലമ്പാടി പ്രഭാഷണവും നിർവ്വഹിച്ചു. ചിത്താരിയിൽ നടന്ന കാഞ്ഞങ്ങാട് മേഖലാ പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡണ്ട് സഈദ് അസ്അദി ഉദ്ഘാടനം നിർവ്വഹിച്ചു. ആബിദ് ഹുദവി കുണിയ അദ്ധ്യക്ഷനായി. റാഷിദ് തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. നീലേശ്വരം മേഖലയുടെ പരിപാടി പേരോലിൽ വെച്ചായിരുന്നു. മഹ്മൂദ് ഹാജി അദ്ധ്യക്ഷനായി. ലത്വീഫ് തൈക്കടപ്പുറം ഉദ്ഘാടനവും ശംസുദ്ധീൻ വാഫി മുഖ്യ പ്രഭാഷണവും നിർവ്വഹിച്ചു. ഓരിമുക്കിൽ നടന്ന തൃക്കരിപ്പൂർ മേഖലാ സംരക്ഷണ വലയം ജില്ലാ പ്രസിഡണ്ട് സുബൈർ ദാരിമി പടന്ന ഉദ്ഘാടനം ചെയ്തു. ഹാഷിം യു.കെ അദ്ധ്യക്ഷതയും സഈദ് ദാരിമി പ്രഭാഷണവും നിർവ്വഹിച്ചു.ജാലികയുടെ പ്രചരണ ഭാഗമായി ജില്ലയിലെ ക്ലസ്റ്റർ കേന്ദ്രങ്ങളിൽ ഇന്നും നാളെയുമായി (ശനി, ഞായർ ) ജാലികാ സ്ക്വയർ സംഘടിപ്പിക്കും.

Share this story