ബാങ്ക് യൂണിയന്‍ ഐക്യവേദി പ്രതിഷേധിച്ചു

kjgfc

മലപ്പുറം :  പഞ്ചദിന ബാങ്കിംഗ് സമ്പ്രദായം പ്രാബല്യത്തിലാക്കുക,  പെന്‍ഷന്‍ കാലോചിതമായി പരിഷ്‌ക്കരിക്കുക,  ബാങ്കുകളില്‍ നിയമനങ്ങള്‍ വര്‍ദ്ധിപ്പിക്കുക,  പതിനൊന്നാം ഉഭയകക്ഷി കരാറിലെ അവശേഷിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക,  പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, നിശ്ചിതാനുകൂല്യ പെന്‍ഷന്‍ പുന:സ്ഥാപിക്കുക,  പന്ത്രണ്ടാം ഉഭയകക്ഷികരാര്‍ ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുകതുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ജനവരി 30, 31 തിയ്യതികളില്‍ രാജ്യവ്യാപകമായി നടത്തുന്ന   ബാങ്ക് പണിമുടക്കിന്റെ ഭാഗമായി  ബാങ്ക് യൂണിയന്‍ ഐക്യവേദി യുടെ നേതൃത്വത്തില്‍ മലപ്പുറത്ത് ജീവനക്കാരും ഓഫീസര്‍മാരും പ്രതിഷേധ പ്രകടനം നടത്തി.എസ് ബി ഐ സിവില്‍ സ്‌റ്റേഷന്‍ ശാഖക്ക് മുമ്പില്‍ നടന്ന ധര്‍ണ്ണ എഐബിഇഎ ജില്ലാ ചെയര്‍മാന്‍  ലസിത് ഉത്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബിഗേഷ് ഉണ്ണിയന്‍ ,റഫീഖ് ,വിവേക് ,സോമന്‍ ,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 

Share this story