എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക; പോസ്റ്റർ പ്രകാശനം ചെയ്തു

dfghbg

കാഞ്ഞങ്ങാട് : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റി ജനുവരി 26 ന് വൈകുന്നേരം നാല് മണിക്ക് മേൽപറമ്പിൽ വെച്ച് നടക്കുന്ന മനുഷ്യജാലികയുടെ ഔദ്യാഗിക പോസ്റ്റർ പ്രകാശനം കാഞ്ഞങ്ങാട് പാറപ്പള്ളിയിൽ വെച്ച് നടന്ന ചടങ്ങിൽ സമസ്ത കേന്ദ്ര ഉപാദ്ധ്യക്ഷൻ യു.എം അബ്ദുൽറഹ്മാൻ മൗലവി എസ്.വൈ.എസ് ജില്ലാ ട്രഷറർ മുബാറക് ഹസൈനാർ ഹാജിക്ക് നൽകി പ്രകാശനം ചെയ്തു.

അബ്ദുൽ ഗഫൂർ ദാരിമി മലപ്പുറം,മൊയ്തു മൗലവി പൂഞ്ചാവി,അബ്ദുസ്സമദ് പൂക്കോട്ടൂർ,മൊയ്തു നിസാമി,ഫാറൂഖ് ദാരിമി കൊല്ലമ്പാടി,കെ.ബി കുട്ടി ഹാജി,ബഷീർ വെള്ളിക്കോത്ത്,ഹസൈനാർ ഹാജി,മുഹമ്മദ് കുഞ്ഞി ഹാജി,മുസ്തഫ പാറപ്പള്ളി,മുഹമ്മദ് അസ്ലം ജലാലി തുടങ്ങിയവർ സംബന്ധിച്ചു.
 

Share this story