പീപ്പിൾസ് ഹോമുകൾ ഗുണഭോക്താക്കൾക്ക് കൈമാറി

gfdcvbhg

കഞ്ചിക്കോട് : പീപ്പിൾസ് ഫൗണ്ടേഷൻ കേരള കഞ്ചിക്കോട് നിർമ്മാണം പൂർത്തിയാക്കിയ നാലു വീടുകൾ (പീപ്പിൾസ് ഹോമുകൾ) ഗുണഭോക്താക്കൾക്ക് കൈമാറി. കണ്ണോട് വെച്ച് സംഘടിപ്പിച്ച പരിപാടി പാലക്കാട് എം.പി വി.കെ.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. മലമ്പുഴ MLA എ. പ്രഭാകരൻ മുഖ്യാഥിതിയായി.

പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ.മുഹമ്മദലി, മിനാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി.  എ.മുഹമ്മദ് ഷാഫി, പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ രക്ഷാധികാരി ബഷീർ ഹസൻ നദ് വി, പാലക്കാട് നഗരസഭാ കൗൺസിലർ എം.സുലൈമാൻ, വാർഡ് മെമ്പർ വി പ്രിയ , കൃപ പാലിയേറ്റീവ് കെയർ സെക്രട്ടറി പി.എസ്. അബുഫൈസൽ, ജില്ലാ കോഓർഡിനേറ്റർ ബഷീർ പുതുക്കോട്, കഞ്ചിക്കോട് ഇന്റസ്ട്രിയൽ ഫോറം സെക്രട്ടറി ആർ കിരൺ കുമാർ, ഹാരിസ് പി എം, തുടങ്ങിയർ പങ്കെടുത്തു

Share this story