സര്‍ക്കാര്‍ ധൂര്‍ത്തിന് ജീവനക്കാരെ ബലിയാടാക്കരുത്: ബി പ്രദീപ് കുമാർ

uyffg

കല്‍പ്പറ്റ: സര്‍ക്കാര്‍ ധൂര്‍ത്തിന് ജീവനക്കാരെ ബലിയാടാക്കുകയാണെന്നും, സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ ചെലവുകള്‍ കുറച്ച് സര്‍ക്കാര്‍ മാതൃക സൃഷ്ടിക്കണമെന്നും കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ബി.പ്രദീപ്കുമാര്‍ ആവശ്യപ്പെട്ടു. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ചോദിക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധി പറയുന്ന സര്‍ക്കാര്‍ പാര്‍ട്ടിക്കാരെയും ബന്ധുക്കാരെയും സര്‍ക്കാര്‍ ഓഫീസുകളില്‍ പിന്‍വാതിലിലൂടെ തിരുകി കയറ്റുന്നതിന് യാതൊരു നിയന്ത്രണവും വരുത്തിയിട്ടില്ലെന്നും സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

പ്രസിഡണ്ട് ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ കെ.ടി.ഷാജി, സംസ്ഥാന സെക്രട്ടറിയേറ്റംഗം എന്‍.ജെ. ഷിബു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഇ.എസ്.ബെന്നി, ടി.അജിത്ത്കുമാര്‍, സി.ആര്‍ അഭിജിത്ത്, സി.കെ.ജിതേഷ്, എം.സി.ശ്രീരാമകൃഷ്ണന്‍, ഗ്ലോറിന്‍ സെക്വീര, ഇ.വി.ജയന്‍, ബി.സുനില്‍കുമാര്‍, പി.ജെ.ഷിജു, എം.വി.സതീഷ്, കെ.സി.ജിനി, റോബിന്‍സണ്‍ ദേവസ്സി, എ.സുഭാഷ് തുടങ്ങിയവര്‍ സംസാരിച്ചു.ഭാരവാഹികള്‍ പ്രസിഡണ്ട് ലൈജു ചാക്കോ, സെക്രട്ടറി പി.ജെ.ഷിജു, ട്രഷറര്‍ എം.വി.സതീഷ്

Share this story