കണ്ണൂരിൽ ഭർത്തൃമതിയേയും രണ്ടുമക്കളളേയും കാണാനില്ലെന്ന് പരാതി

missing

കണ്ണൂർ: കണ്ണൂരിൽ ഭർത്തൃമതിയേയും രണ്ടു മക്കളേയും കാണാനില്ലെന്ന് പിതാവ് പോലീസിൽ പരാതി നൽകി. ചൊവ്വ സാധു കമ്പനിക്കടുത്തുള്ള 35കാരിയേയും 12,7 വയസ്സുള്ള മക്കളേയും കാണാനില്ലെന്നാണ് പിതാവ് ടൌൺ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.കഴിഞ്ഞ 8 മാസമായി ഭർത്താവുമായി പിണങ്ങിമകൾ മക്കളേയും കൂട്ടി വന്ന് തങ്ങളോടൊപ്പമാണ് താമസമെന്നും കണ്ണൂർ വനിതാ സെല്ലിൽ പരാതി നൽകാനെന്ന് പറഞ്ഞാണ് ഇന്നലെ കാലത്ത് വീട്ടിൽ നിന്നും പോയതെന്നും പരാതിയിൽ പറയുന്നു.

വൈകുന്നേരം 4 മണിയോടെ തൻ്റെ ഫോണിലേക്ക് കൊച്ചുമകൻ വിളിച്ച് "അഛാഛൻ പേടിക്കേണ്ട ഞങ്ങളൊരു സ്ഥലത്ത് പോവുകയാണെന്ന് " പറഞ്ഞു. മകളും മക്കളും അഴീക്കോട്ടുള്ള മെക്കാനിക്കായ പ്രജീഷിനോടൊപ്പം പോയതാണെന്ന് സംശയിക്കുന്നതായി പരാതിയിൽ പറയുന്നുണ്ട്.

Share this story