മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം നടത്തി

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് കാസര്‍കോട് ജില്ലാ ഓഫീസിന്റെ സഹകരണത്തോടെ സീതാംഗോളിയിലെ ബേക്കല്‍ വാലി ഓഡിറ്റോറിയത്തില്‍ പുത്തിഗെ സി.ഡി.എസ്സിന് മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം നടത്തി. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു. പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആല്‍വ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ 30 അയല്‍ക്കൂട്ടങ്ങള്‍ക്കായി 1,43,74,000 രൂപ വിതരണം ചെയ്തു. കെ.എസ്.ബി.സി.ഡി.സി കാസര്‍കോട് ജില്ലാ മാനേജര്‍ എന്‍.എം.മോഹനന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പുത്തിഗെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയന്തി, പുത്തിഗെ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സണന് എം.അനിത, പുത്തിഗെ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം.എച്ച്.അബ്ദുല്‍ മജീദ്, പുത്തിഗെ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പാലാക്ഷ റൈ, പുത്തിഗെ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പ്രേമ, കെ.ജനാര്‍ദ്ദന പൂജാരി, ശാന്തി വൈ, കെ.വസന്തഷെട്ടി എന്നിവര്‍ സംസാരിച്ചു. കെ.എസ്.ബി.സി.ഡി.സി കാസര്‍കോട് ജൂനിയര്‍ അസിസ്റ്റന്റ് കെ.പി.ലിഗേഷ് കോര്‍പ്പറേഷന്റെ വിവിധ വായ്പാ പദ്ധതികള്‍, തിരിച്ചടവ് എന്നിവയെ സംബന്ധിച്ച് വിവരണം നല്കി. പുത്തിഗെ ഗ്രാമപഞ്ചായത്ത് സി.ഡി.എസ്സ് ചെയര്‍പേഴ്സണ്‍ ഹേമവതി സ്വാഗതവും മെമ്പര്‍ സെക്രട്ടറി എസ്.അബ്ദുല്ല നന്ദിയും പറഞ്ഞു.