ബഹുജന മാർച്ചും കളക്ടറേറ്റ് ധർണ്ണയും നടത്തി

കൽപ്പറ്റ: കേരള ലാൻ്റ് കമ്മീഷൻ ഏജൻസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ (കെ.എൽ.സി.എ.എ) കളക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി. എൽ.എ. പട്ടയം, ഡി.കെ പട്ടയം മഞ്ഞപ്പാറ എസ്റ്റേറ്റ് (ചന്തുക്കുട്ടി) പട്ടയം തുടങ്ങിയ പട്ടയ കൈവശക്കാർക്ക് വീട് നിർമ്മാണ അനുമതി നൽകുക, കേരള നിയമ സഭ 2013 ൽ പാസാക്കിയ കേരള ഭൂപരിഷ്ക്കരണ ഭേദഗതി ബിൽ (2043-കെ.എൽ.ആർ_ 7 ഇ) ഉത്തരവ് നടപ്പിലാക്കുക, റീ സർവെ അപാകതകൾ പരിഹരിക്കുക, റെഡ് സോൺ ഭൂ പരിധി അപാകതകൾ പരിഹരിക്കുക, കെ.എൽ.ആർ. സാക്ഷി പത്രം റദ്ദ് ചെയ്യുന്നതുൾപ്പെടെ വയനാട്ടിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നായ വശ്യപ്പെട്ടുകൊണ്ടുള്ള കളക്ടറേറ്റ് മാർച്ച് കൽപ്പറ്റ നഗരസഭാ ചെയർമാൻ കെയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു.
കെ.എൽ.സി.എ.എ ജില്ലാ സെക്രട്ടറി ടി.കെ ഉമ്മർ സ്വാഗതം പറഞ്ഞു. ഇ.വി. സജി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡണ്ട് എൻ.കെ. ജ്യോതിഷ്കുമാർ, പി.ടി. ജോൺ, പി. പ്രഭാകരൻ നായർ ,എൻ.കെ. ശ്രീനിവാസൻ , ബേബി തിരുത്തിയിൽ, സി.പി. അഷ്റഫ് ,ബാബു രവി, സൈഫു വൈത്തിരി ,എന്നിവർ പ്രസംഗിച്ചു.പി. സൈനുദ്ദീൻ, വി.കെ.സുലൈമാൻ, പി.വി. മാത്യൂ, മനോജ് 'എം.ടി. കുഞ്ഞമ്മദ്, പി. കുഞ്ഞാലി, എ. കുര്യൻ, ലൂസി ജോർജ്, എ.പി. വിമല, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.