മഞ്ചേരി എസ്.സി/എസ്.ടി കോടതിയിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം
മലപ്പുറം :മഞ്ചേരി എസ്.സി/എസ്.ടി കോടതി(പി.ഒ.എ)യിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലെ നിലവിലെ ഒഴിവിലേക്ക് പുതിയനിയമനം നടത്തുന്നതിന് യോഗ്യരായ അഭിഭാഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അഭിഭാഷക ജോലിയിൽ ഏഴുവർഷം പൂർത്തിയാക്കിയവരും മലപ്പുറം നിവാസികളുമായ നിശ്ചിത യോഗ്യതയുള്ള അഭിഭാഷകർക്ക് അപേക്ഷിക്കാം.
tRootC1469263">താത്പര്യമുള്ള അഭിഭാഷകർ വെള്ളപ്പേപ്പറിൽ തയാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ജനന തിയതി തെളിയിക്കുന്നതിനുള്ള എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അഭിഭാഷക ജോലിയിൽ ഏഴുവർഷം പൂർത്തിയാക്കി എന്ന് തെളിയിക്കുന്നതിന് ബന്ധപ്പെട്ട ബാർ അസോസിയേഷൻ പ്രസിഡന്റ്/സെക്രട്ടറിയുടെ അസ്സൽ സാക്ഷ്യപത്രം എന്നിവ സഹിതം നവംബർ 15ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി ജില്ലാ കളക്ടർക്ക് സമർപ്പിക്കണം.
.jpg)

