സാമൂഹ്യനീതി വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം
സാമൂഹ്യനീതി വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം
Oct 24, 2025, 20:11 IST
മലപ്പുറം : മാതാപിതാക്കളുടെയും, മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും, ക്ഷേമവും സംബന്ധിച്ച നിയമം നടപ്പിലാക്കുന്നതിനായി പെരിന്തൽമണ്ണ ആർ.ഡി.ഒ.യിലെ മെയിന്റനൻസ് ട്രിബ്യൂണലിൽ ഒഴിവുള്ള ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
അംഗീകൃത സർവ്വകലാശാല ബിരുദവും, കംപ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. എം.എസ്.ഡബ്ലിയു.അഭിലഷണീയം. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മലപ്പുറം സിവിൽ സ്റ്റേഷനിലുള്ള ഡി.ഡി.സി ഓഫീസിൽ ഒക്ടോബർ 30ന് രാവിലെ 9.30ന് എത്തണം. ഫോൺ-0483 2735324.
tRootC1469263">.jpg)

