നെല്‍ കര്‍ഷകരുടെ പണം ഉടന്‍ നല്‍കണം :കര്‍ഷക കോണ്‍ഗ്രസ്സ്

കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ കമ്മറ്റി യോഗം സംസ്ഥാന പ്രസിഡന്റ് കെ സി  വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം:    രണ്ടര മാസത്തിലധികമായി കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ പണം സപ്ലൈകോ ഇനിയും നല്‍കിയിട്ടില്ല. മലപ്പുറം ജില്ലയില്‍ മാത്രം 85 കോടി രൂപയാണ് സപ്ലൈകോ നല്‍കാനുള്ളത്. കര്‍ഷകരെ വീണ്ടും കടക്കെണിയിലേക്ക് തള്ളിവിടാതെ എത്രയും പെട്ടന്ന് സംഭരിച്ച നെല്ലിന്റെ പണം നല്‍കണമെന്ന് കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു സംസ്ഥാന പ്രസിഡന്റ് കെ സി  വിജയന്‍ യോഗം ഉദ്ഘാടനം ചെയ്തു. 

എ പി രാജന്‍ അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ ഡി സാബൂസ, കെടി സിദ്ദീഖ് ചാലില്‍ ,ഇസ്മായില്‍ ഹാജി അറക്കല്‍ കൃഷ്ണന്‍ ജില്ലാ ഭാരവാഹികളായ എം ബി ബാലസുബ്രഹ്മണ്യന്‍, മോനുട്ടി ടി പി,  ഉസ്മാന്‍, പി കെ  അബ്ദുള്‍ അസീസ്, മുഹമ്മദ് എന്ന നാണിപ്പ കടവത്ത് സൈസ്തലവി 'കൊണ്ടാണത്ത് ബീരാന്‍ ഹാജി , പി ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags