നവകേരള സദസ് : ധൂര്‍ത്ത് അവസാനിപ്പിക്കണം : സെറ്റോ

google news
bvcb

മലപ്പുറം: നവകേരള സദസിന്റെ പേരില്‍ ജീവനക്കാരുടെ അവധി  ആനുകൂല്യങ്ങള്‍ ഉള്‍പെടെ  നിഷേധിച്ച് വ്യാപക പണപിരിവിന് ഉദ്യോഗസ്ഥരെ തെരുവിലിറക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സെറ്റോ ജനറല്‍ കണ്‍വീനര്‍  കെ. അബ്ദുള്‍ മജീദ് കുറ്റപ്പെടുത്തി. ഓരോ നിയോജക മണ്ഡലത്തിലും 45 ലക്ഷം രൂപയാണ് സദസിന്റെ സംഘാടനത്തിന് ചെലവഴിക്കുന്നത്. 60 കോടിയിലേറെ രൂപയാണ് സംസ്ഥാനത്തിന്

ഈയിനത്തില്‍  മൊത്തം മതിപ്പ് ചെലവ്. ക്ഷേമ പെന്‍ഷന്‍ ഉള്‍പെടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കുകയും  ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള 40000 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്ത സര്‍ക്കാരാണ് വലിയ ധൂര്‍ത്തിന് നേതൃത്വം നല്‍കുന്നത്. 2024 ജനുവരി 24 ന് സെറ്റോ സംഘടനകള്‍ നടത്തുന്ന പണിമുടക്കിന്റെ ജില്ലാ തല സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെറ്റോ ജില്ലാ ചെയര്‍മാന്‍ സി.വിഷ്ണുദാസ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.വി.മനോജ് സ്വാഗതവും ട്രെഷറര്‍ കെ.പി. പ്രശാന്ത് നന്ദിയും പറഞ്ഞു. വി.പി.ദിനേഷ് , സി. ബ്രിജേഷ്, പി. അന്‍വര്‍ സാജിദ്, മനോജ് ജോസ്, പി.ഉണ്ണികൃഷ്ണന്‍ , ഡോ.അബ്ദുള്‍ സമീര്‍, ടി.പി. ദാമോദരന്‍, സുനില്‍ കാരക്കോട്, എം.പി.സോമശേഖരന്‍ ,എം. സ്മിത എന്നിവര്‍ സംസാരിച്ചു.

Tags