എൻ്റെ ബൂത്ത്, എൻ്റെ അഭിമാനം: മൊറയൂർ മണ്ഡലത്തിൽ ബൂത്ത് കമ്മിറ്റി രൂപീകരണത്തിന് തുടക്കം കുറിച്ചു

google news
ssss

മൊറയൂർ: നേതാക്കന്മാരുടെ ബൂത്ത് കമ്മിറ്റികൾ ആദ്യം രൂപീകരിക്കണമെന്ന കെപിസിസി ആഹ്വാനം ഏറ്റെടുത്തുകൊണ്ട് മൊറയൂർ മണ്ഡലത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ആനക്കച്ചേരി മുജീബിന്റെ ബൂത്ത് കമ്മിറ്റി രൂപീകരിച്ചു  കൊണ്ട് മൊറയൂർ മണ്ഡലത്തിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റികൾ ഉണ്ടാക്കുവാൻ തുടക്കം കുറിച്ചു. മൊറയൂർ മണ്ഡലത്തിൽ പതിനൊന്നാം ബൂത്തായ മോങ്ങം ബൂത്തിൽ നടന്ന രൂപീകരണ യോഗം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി  സി കെ നിസാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അജ്മൽ ആനത്താൻ ഉദ്ഘാടനം ചെയ്തു.

ആനക്കച്ചേരി മുജീബ്, കെ കെ മുഹമ്മദ് റാഫി, അയ്യപ്പൻ പാടുകണ്ണി, പി കെ കമാൽ ഷെരീഫ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.ബൂത്ത് കമ്മിറ്റി ഭാരവാഹികൾപ്രസിഡൻ്റ്: 
ചന്തു പാടുകണി, വൈസ് പ്രസിഡൻ്റ്: ഹരിദാസൻ പാടുകണി, ഉണ്ണി പെരുവൻ തെക്കേ പാടുകണ്ണി, ഊർമ്മിള കെ, ജനറൽ സെക്രട്ടറി:വീരാൻകുട്ടി കുറുങ്ങാടൻ, രാമചന്ദ്രൻ പി സി എന്ന ചിന്നപ്പൻ, ചന്ദ്രശേഖരം പിസി എന്ന കുട്ടിമോൻ, ബിന്ദു പാടുകണ്ണി, തങ്ക പാടുകണ്ണി,ട്രഷറർ: ലില്ലി പാടുകണ്ണി, മുഖ്യരക്ഷാധികാരികൾ: ആനക്കച്ചേരി മുജീബ്, സി കെ നിസാർ, അയ്യപ്പൻ പാടുകണ്ണി, വിജയൻ പാടുകണ്ണി.
 

Tags