വെങ്കിട്ടതേവർ ക്ഷേത്രത്തിലേക്ക് ഇ- കാണിക്ക സമർപ്പിച്ച് ഇസാഫ് ബാങ്ക്

വെങ്കിട്ടതേവർ ക്ഷേത്രത്തിലേക്ക് ഇ- കാണിക്ക സമർപ്പിച്ച് ഇസാഫ് ബാങ്ക്
ISAF Bank submits e-gift to Venkatathevar Temple
ISAF Bank submits e-gift to Venkatathevar Temple

കോട്ടയ്ക്കൽ: കോട്ടയ്ക്കൽ കോവിലകം ട്രസ്റ്റിന് കീഴിലുള്ള ചരിത്രപ്രസിദ്ധമായ വെങ്കിട്ടതേവർ ക്ഷേത്രത്തിലേക്ക് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ഇ- കാണിക്ക (ഇ- ഹുണ്ടിക) നൽകി. വിവിധ വഴിപാടുകൾ, ഭക്തർ നൽകുന്ന പണം എന്നിവ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഇ- കാണിക്ക സ്ഥാപിച്ചത്. എല്ലാ യുപിഐ പണമിടപാടുകളും സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാനും ക്യുആർ കോഡ് സ്കാൻ ചെയ്തു പണം അടയ്ക്കാനും ഇ- കാണിക്കയിലൂടെ സാധിക്കും. 

tRootC1469263">

ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് കോഴിക്കോട് റീജണൽ ഹെഡ് സെജു എസ് തോപ്പിൽ, കോവിലകം ട്രസ്റ്റി മാനേജർ ദിലീപ് രാജയ്ക്ക് ഇ- കാണിക്ക കൈമാറി. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് തിരൂർ ക്ലസ്റ്റർ ഹെഡ് ഗ്രിഗറി മാത്യു, ബ്രാഞ്ച് ഹെഡ് ശ്രീശങ്കർ എൻ, റീജണൽ മാർക്കറ്റിംഗ് മാനേജർ സജിൻ പി എസ്, ബാങ്ക് ജീവനക്കാരായ പ്രണവ് സി, ജിബിൻ വി, അഭിജിത് കെ എം, വിൻസി എം, ആതിര പി, കോവിലകം ട്രസ്റ്റി ലക്ഷ്മണൻ രാജ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശിവശങ്കരൻ നായർ, മേൽശാന്തി എടക്കാട്‌ ഇല്ലം മനോജ് നമ്പൂതിരി എന്നിവർ പങ്കെടുത്തു.

Tags