കോഴിക്കോട് ജില്ലയിലെ പി.എസ്.സി പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം

കോഴിക്കോട് ജില്ലയിലെ പി.എസ്.സി പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം
psc
psc

കോഴിക്കോട് : കേരള പബ്ലിക് സർവീസ് കമീഷൻ നാളെ (ഒക്ടോബർ 30) രാവിലെ ഏഴ് മുതൽ 8.50 വരെ നടത്തുന്ന ഓവർസിയർ ഗ്രേഡ് III (കെ.ഡബ്ല്യൂ.എ, കാറ്റഗറി നമ്പർ: 033/2024), ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II (ഗ്രൗണ്ട് വാട്ടർ വകുപ്പ്, കാറ്റഗറി നമ്പർ: 238/2024) എന്നിവയുടെ ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം. 

tRootC1469263">

പഴയ കേന്ദ്രം, പുതിയ കേന്ദ്രം, രജിസ്റ്റർ നമ്പർ എന്നീ ക്രമത്തിൽ: 

1. ഗവ. യു.പി സ്‌കൂൾ കല്ലായി -ഗവ. യു പി സ്‌കൂൾ തിരുവണ്ണൂർ, തിരുവണ്ണൂർനട പി.ഒ, കുറ്റിയിൽപാടം ജങ്ഷൻ -1025414-1025713. 
2. ഗവ. ഗണപത് മോഡൽ ഗേൾസ് എച്ച്എസ്എസ്, ചാലപ്പുറം പി.ഒ - ജിവിഎച്ച്എസ്എസ് ഫോർ ഗേൾസ്, നടക്കാവ് -1026214-1026513. 
3. ജിഎച്ച്എസ്എസ് മെഡിക്കൽ കോളേജ് ക്യാമ്പസ് (സെന്റർ 1), കോവൂർ -സാവിയോ എച്ച്എസ്എസ്, ദേവഗിരി, മെഡിക്കൽ കോളേജ് പി ഒ (സെന്റർ 1) 1027614-1027813.
4. ജിവിഎച്ച്എസ്എസ് മെഡിക്കൽ കോളേജ് ക്യാമ്പസ് (സെന്റർ 2), കോവൂർ -സാവിയോ എച്ച്എസ്എസ്, ദേവഗിരി, മെഡിക്കൽ കോളേജ് പി ഒ (സെന്റർ 2) -1027814-1028013.
പഴയ അഡ്മിഷൻ ടിക്കറ്റുമായോ പുതിയ അഡ്മിഷൻ ടിക്കറ്റുമായോ അനുവദിക്കപ്പെട്ട പുതിയ പരീക്ഷാ കേന്ദ്രത്തിൽ കൃത്യസമയത്ത് എത്തണം. ഫോൺ: 0495 2371971.

Tags