ജനങ്ങളുടെ ആരോഗ്യ സംരക്ഷണം സർക്കാറിന്റെ മുഖ്യലക്ഷ്യം : മന്ത്രി ഒ ആർ കേളു
കോഴിക്കോട് :ജീവിതശൈലി രോഗങ്ങൾക്കുൾപ്പെടെ ചികിത്സ നൽകി ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുകയാണ് സർക്കാറിന്റെ മുഖ്യലക്ഷ്യമെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. നൊച്ചാട് ജനകീയാരോഗ്യ കേന്ദ്രത്തിനായി 46 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ ഓരോ വ്യക്തിക്കും സർക്കാർ പ്രാഥമിക ചികിത്സ ഉറപ്പുവരുത്തുകയാണെന്നും മന്ത്രി പറഞ്ഞു.
tRootC1469263">ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി, വൈസ് പ്രസിഡന്റ് പി എം കുഞ്ഞിക്കണ്ണൻ, സ്ഥിരം സമിതി അധ്യക്ഷരായ ശോഭന വൈശാഖ്, ബിന്ദു അമ്പാളി, ഷിജി കൊട്ടാരക്കൽ, വാർഡ് മെമ്പർ സനില ചെറുവറ്റ, മെഡിക്കൽ ഓഫീസർ ഡോ. ആർ ജെ അഭിലാഷ്, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

