സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തൊഴിൽക്ഷമതയുള്ള കുട്ടികൾ പഠിച്ചിറങ്ങുന്നത് പോളിടെക്‌നിക്കുകളിൽനിന്ന് :മന്ത്രി ഡോ. ആർ ബിന്ദു
കോഴിക്കോട് : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തൊഴിൽക്ഷമതയുള്ള കുട്ടികൾ പഠിച്ചിറങ്ങുന്നത് പോളിടെക്‌നിക്കുകളിൽ നിന്നാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. പേരാമ്പ്രയിൽ ഗവ. പോളിടെക്‌നിക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കൽ രേഖകൾ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്ന ചടങ്ങ് കല്ലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്ലേസ്മെന്റ് ശതമാനം ഏറ്റവും ഉയർന്നുനിൽക്കുന്ന സ്ഥാപനങ്ങളാണ് സംസ്ഥാനത്തെ പോളിടെക്‌നിക്കുകളെന്നും മന്ത്രി പറഞ്ഞു.
tRootC1469263">ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കല്ലൂർ വാർഡിൽ നാടുകാണി മലയിലും പുറക്കിലേരി മലയിലുമുള്ള 4.48 ഏക്കർ സ്ഥലത്താണ് കെട്ടിടം നിർമിക്കുക. സംസ്ഥാന സർക്കാർ ബജറ്റിൽ നീക്കിവെച്ച അഞ്ച് കോടി രൂപ ഉപയോഗിച്ചാണ് നിർമാണം നടക്കുക. അടുത്ത അധ്യയനവർഷം മുതൽ വടക്കുമ്പാട് ഹയർ സെക്കൻഡറി സ്‌കൂളിൽ താൽക്കാലികമായി ക്ലാസുകൾ ആരംഭിക്കും.
ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ്, കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിന്ദു, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി റീന, വാർഡ് മെമ്പർ കെ സുമതി, സെക്രട്ടറി കെ ശീതള, പോളിടെക്‌നിക് കോളേജ് സ്‌പെഷ്യൽ ഓഫീസർ കെ എം ശിഹാബുദ്ദീൻ, മുൻ എംഎൽഎ കെ കുഞ്ഞമ്മദ് മാസ്റ്റർ, സംഘാടകസമിതി കൺവീനർ കെ വി കുഞ്ഞിക്കണ്ണൻ, സ്ഥിരം സമിതി അധ്യക്ഷന്മാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

