വികസനത്തിന്റെ ഗുണഫലങ്ങൾ എല്ലാവർക്കും ലഭ്യമാക്കാൻ സർക്കാറിന് സാധിച്ചു :മന്ത്രി എ കെ ശശീന്ദ്രൻ

വികസനത്തിന്റെ ഗുണഫലങ്ങൾ എല്ലാവർക്കും ലഭ്യമാക്കാൻ സർക്കാറിന് സാധിച്ചു :മന്ത്രി എ കെ ശശീന്ദ്രൻ
 AK Saseendran
 AK Saseendran

കോഴിക്കോട് : വികസനത്തിന്റെ ഗുണഫലങ്ങൾ എല്ലാവർക്കും ലഭ്യമാക്കാൻ സർക്കാറിന് സാധിച്ചതായി വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തദ്ദേശ സ്ഥാപനങ്ങളെ അകറ്റിനിർത്താതെ വികസന ആവശ്യങ്ങൾ കണ്ടറിഞ്ഞ് നിറവേറ്റാൻ സർക്കാറിന് സാധിച്ചു. ഇത്തരം വികസന കാഴ്ചപ്പാടുകളിലൂടെ സർക്കാർ കൂടുതൽ ജനകീയമാകുകയാണ്. വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങളിലൂടെ നവകേരളം യാഥാർഥ്യമാകുകയാണെന്നും മന്ത്രി പറഞ്ഞു.

tRootC1469263">

ഗ്രാമപഞ്ചായത്തിന്റെ വികസന രേഖ സെക്രട്ടറി ആർ ഗോപീകൃഷ്ണൻ പ്രകാശനം ചെയ്തു. സംസ്ഥാന സർക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ഭരണനേട്ടങ്ങളുടെ അവതരണം, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ വീഡിയോ സന്ദേശം, കെ സ്മാർട്ട് ക്ലിനിക്ക്, തൊഴിൽ മേള, ചർച്ച എന്നിവ സദസ്സിന്റെ ഭാഗമായി നടന്നു. ഹരിത കർമസേന, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.  

പഞ്ചായത്തിന്റെ മിനി സ്റ്റേഡിയം സംരക്ഷിക്കുക, പറമ്പിൽ ബസാർ അങ്ങാടിയിൽ കൂടുതൽ വികസനം കൊണ്ടുവരുക, റോഡിന്റെ വശങ്ങളിൽ കലുങ്കുകൾ നിർമിക്കുക, റോഡ് നിർമാണത്തിനുള്ള സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കുക, ഉന്നതികളിലെ വീടുകൾ നവീകരിക്കുക, റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, പാറത്തോടും പൂനൂർ പുഴയും സംരക്ഷിക്കുക തുടങ്ങിയ നിർദേശങ്ങൾ ചർച്ചയിൽ ഉയർന്നു. 
 
പറമ്പിൽ എ.എം എൽ.പി സ്‌കൂളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ സരിത അധ്യക്ഷയായി. റിസോഴ്സ് പേഴ്‌സൺ പി റോഷ്‌ന സർക്കാറിന്റെ വികസന നേട്ടങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ശശിധരൻ, ജില്ലാ പഞ്ചായത്ത് അംഗം ഇ ശശീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം ജയപ്രകാശൻ, ടി കെ മീന, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സിന്ധു പ്രദോഷ്, യു പി സോമനാഥൻ, എം കെ ലിനി, മെമ്പർ പി സുധീഷ്, സി.ഡി.എസ് ചെയർപേഴ്‌സൺ ടി വി പ്രബിതകുമാരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags