കോഴിക്കോട് അബദ്ധത്തിൽ നിർമാണത്തിലിരുന്ന ടാങ്ക് കുഴിയിൽ വീണ് 15കാരന് ഗുരുതര പരിക്ക്

15-year-old seriously injured after accidentally falling into a tank pit under construction in Kozhikode
15-year-old seriously injured after accidentally falling into a tank pit under construction in Kozhikode

കോഴിക്കോട്: കൊടിയത്തൂരിൽ നിർമ്മാണത്തിലിരിക്കുന്ന മലിനജല സംസ്കരണ ടാങ്കിൽ വീണ് 15 വയസ്സുകാരനായ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കൊടിയത്തൂരിലെ ഒരു മത സ്ഥാപനത്തിൽ പഠിക്കുന്ന കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. കളിക്കുന്നതിനിടെ പന്ത് എടുക്കാനായാണ് കുട്ടി ടാങ്കിന്റെ അടുത്തേക്ക് പോയത്. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഓഡിറ്റോറിയത്തിന് വേണ്ടിയുള്ള മാലിന്യജല ടാങ്കിലാണ് കുട്ടി അബദ്ധത്തിൽ വീണത്.

tRootC1469263">

ടാങ്കിന്റെ മുക്കാൽ ഭാഗവും മൂടിയിരുന്നു എങ്കിലും വെള്ളം നിറഞ്ഞുനിന്നതിനാൽ ടാങ്കിന്റെ സ്ഥാനം വ്യക്തമായി തിരിച്ചറിയാൻ സാധിക്കാത്തതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഉടൻതന്നെ വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം കുട്ടിയെ പുറത്തെടുത്ത് ഉടൻ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണ്.

Tags