ഡോ.ശ്യാമപ്രസാദ് മുഖർജിയുടെ ജന്മദിനം ദേശീയോദ്ഗ്രഥന ദിനമായി ആചരിച്ചു

Dr Shyamaprasad Mukherjee birthday was observed as National Integration Day

കോഴിക്കോട്: ജനസംഘ സ്ഥാപകൻ ഡോ: ശ്യാമപ്രസാദ് മുഖർജിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി.ജില്ലാ കമ്മറ്റി ചിന്മയാഞ്ജലി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കേന്ദ്ര പെട്രോളിയം ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.ശ്യാമപ്രസാദ് മുഖർജിയുടെ ഛായാചിത്രത്തിന് മുന്നിൽ സുരേഷ് ഗോപി പുഷ്പാർച്ചന നടത്തി.

കേന്ദ്ര മന്ത്രിയായി കോഴിക്കോട്ടെത്തിയ സുരേഷ് ഗോപിയെ ജില്ലാ കമ്മറ്റിക്ക് വേണ്ടി ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ എന്നിവർ ചേർന്ന് ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു.
ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു.

ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ മാസ്റ്റർ,ജില്ല സഹ പ്രഭാരി കെ.നാരായണൻ മാസ്റ്റർ, സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ പി.രഘുനാഥ്, വി.വി.രാജൻ, സംസ്ഥാന സെക്രട്ടറി അഡ്വ.പ്രകാശ് ബാബു, ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് സി.ആർ.പ്രഫുൽ കൃഷ്ണൻ, ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡൻ്റ് എൻ.പി.രാധാകൃഷ്ണൻ, മേഖല ട്രഷറർ ടി.വി.ഉണ്ണികൃഷ്ണൻ, സംസ്ഥാന സമിതി അംഗങ്ങളായ പി.രമണീഭായ്, ടി.പി.സുരേഷ്, ജില്ലാവൈസ് പ്രസിഡൻ്റ് മാരായ ഹരിദാസ് പൊക്കിണാരി, അഡ്വ.കെ.വി.സുധീർ, ബിന്ദുചാലിൽ, കെ.പി.വി ജയലക്ഷ്മി ടീച്ചർ, ജില്ലാ സെക്രട്ടറിമാരായ പ്രശോഭ് കോട്ടൂളി, അനുരാധ തായാട്ട്, ടി.രനീഷ്‌, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡൻ്റ് ശശിധരൻനാരങ്ങയിൽ, സെൽ കോഡിനേറ്റർ ടി. ചക്രായുധൻ എന്നിവർ സംബന്ധിച്ചു.

Dr-Shyamaprasad-Mukherjee-birthday-was-observed-as-National-Integration-Day minister suresh gop