പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം ഒക്ടോബർ 12ന്; കോട്ടയം ജില്ലയിൽ 93327 കുട്ടികൾക്ക് വാക്‌സിൻ നൽകും

PulsePolio
PulsePolio

കോട്ടയം: പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം ഒക്ടോബർ 12ന് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. അഞ്ച് വയസ്സിൽ താഴെ പ്രായമുള്ള ജില്ലയിലെ 93327 കുട്ടികൾക്ക് ഒക്ടോബർ 12 ന് വാക്‌സിൻ നൽകും.
 
 മരുന്നുവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 12 ഞായറാഴ്ച രാവിലെ 8 മണിക്ക് ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും.

tRootC1469263">

  പോളിയോ തുള്ളി മരുന്ന് വിതരണത്തിനു ജില്ലയിൽ 1229 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. സർക്കാർ -സ്വകാര്യ ആശുപത്രികൾ, അങ്കണവാടികൾ, ജനകീയാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചു വരെ ബൂത്തുകൾ പ്രവർത്തിക്കും.

 ബസ് സ്റ്റാൻഡുകൾ, റയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ 37 കേന്ദ്രങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകളും പ്രവർത്തിക്കും. ബൂത്തുകളിൽ എത്താൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും തുള്ളി മരുന്ന് എത്തിക്കാൻ എട്ടു മൊബൈൽ ടീമുകളുമുണ്ടാകും. പൾസ് പോളിയോ ദിനമായ ഒക്ടോബർ 12ന് തുള്ളി മരുന്ന് നൽകാൻ സാധിക്കാത്തവർക്ക് അടുത്ത രണ്ട് ദിവസങ്ങളിൽ വീടുകളിലെത്തി വാക്‌സിൻ നൽകുമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു.
 
ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേർന്നു  പോളിയോ തുള്ളി മരുന്ന് വിതരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വിലയിരുത്തി.

Tags