വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വികസനരേഖ മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്തു

vazhoorvikasanarekhaprakasanam
vazhoorvikasanarekhaprakasanam

കോട്ടയം: വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 2020-25 വർഷം നടപ്പാക്കിയ  വികസനപ്രവർത്തനങ്ങളുടെ വികസന രേഖ  ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്തു. മാതൃകാപരമായ വികസന പ്രവർത്തനങ്ങളാണ് വാഴൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയതെന്ന് മന്ത്രി വിലയിരുത്തി.പൊൻകുന്നം രാജേന്ദ്രമൈതാനത്ത് നടന്ന പരിപാടിയിൽ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി അധ്യക്ഷത വഹിച്ചു.
 
25 വർഷം ജനപ്രതിനിധിയായി സേവനമനുഷ്ടിച്ച ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരി, ഗിരീഷ് എസ്.നായർ എന്നിവരെ മന്ത്രി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ടി.എൻ. ഗിരീഷ് കുമാർ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലതാ ഷാജൻ, പി.എം.ജോൺ, ബി. രവീന്ദ്രൻ നായർ, വർഗീസ് ജോസഫ്, ചിറക്കടവ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീലത സന്തോഷ് ,അഡ്വ. ജയാ ശ്രീധർ, എം.ജി. വിനോദ്, സുമേഷ് ആൻഡൂസ്, ആന്റണി മാർട്ടിൻ, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യു, ബി.ഡി.ഒ. പി.എൻ. ഗീത എന്നിവർ പങ്കെടുത്തു.

tRootC1469263">

Tags