മുഖ്യമന്ത്രിയുടെ ക്ഷേമ പദ്ധതി പ്രഖ്യാപനം: ജനങ്ങൾക്ക് ലഭിച്ചത് ബമ്പർ സമ്മാനം :മന്ത്രി എ കെ ശശീന്ദ്രൻ

minister ak saseendran
minister ak saseendran

ക്ഷേമപെൻഷൻ ഉൾപ്പെടെ വിവിധ പദ്ധതികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ കേരളത്തിലെ ജനങ്ങൾക്ക് ലഭിച്ചത് ബമ്പർ സമ്മാനമാണെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കുറ്റ്യാടി ഗ്രാമപഞ്ചായത്തിൽ വിവിധ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നിരവധി ജനക്ഷേമ പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

tRootC1469263">

സമ്പൂർണ ഭവന പഞ്ചായത്ത് പ്രഖ്യാപനം, വയോജന നയരേഖ പ്രഖ്യാപനം, പുതുക്കിയ ജൈവവൈവിധ്യ രജിസ്റ്റർ പ്രകാശനം, തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആദരം എന്നിവയാണ് ചടങ്ങിൽ നടന്നത്. ദേശീയ അത്‌ലറ്റിക് മീറ്റിൽ സ്വർണ മെഡൽ നേടിയ സി വി അനുരാഗ്, സംസഥാന ചെസ് ചാമ്പ്യൻഷിപ്പ് ജേതാവ് അൻവിത ആർ പ്രവീൺ എന്നിവർക്ക് മന്ത്രി ഉപഹാരം കൈമാറി. 

കുറ്റ്യാടി മെഹ്ഫിൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷനായി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ലീബ സുനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ, സെക്രട്ടറി കെ സിന്ധു, വൈസ് പ്രസിഡന്റ് ടി കെ മോഹൻദാസ്, സ്ഥിരംസമിതി അധ്യക്ഷരായ പി പി ചന്ദ്രൻ മാസ്റ്റർ, സബിന മോഹൻ, കെ പി ശോഭ, ബ്ലോക്ക്  പഞ്ചായത്ത് അംഗങ്ങളായ കെ കെ ഷമീന, കെ കൈരളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ സി മജീദ്, ഹാഷിം നമ്പാട്ടിൽ, സി കെ സുമിത്ര, കെ നിഷ, ടി കെ കുട്ട്യാലി, ജുഗുനു തെക്കയിൽ, കരീം മേപ്പള്ളിപൊയിൽ, എ ടി ഗീത, ആസൂത്രണ സമിതി അംഗം പി കെ ബാബു മാസ്റ്റർ, സി.ഡി.എസ് ചെയർപേഴ്‌സൺ കെ സി ബിന്ദു, ജൈവ വൈവിധ്യ കോഓഡിനേറ്റർ മഞ്ജു, മണലിൽ മോഹനൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Tags