കോട്ടയത്ത് കാർ കനാലിൽ വീണ് അപകടം ; ഒരു മരണം

കോട്ടയത്ത് കാർ കനാലിൽ വീണ് അപകടം ; ഒരു മരണം
accident-alappuzha
accident-alappuzha

കോട്ടയം: വൈക്കം തോട്ടുവക്കം പാലത്തിന് സമീപം കാർ കനാലിൽ വീണ് ഒരു മരണം. ഒറ്റപ്പാലം സ്വദേശി ഡോ. അമൽ സൂരജ് (33) ആണ് മരിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആണ് അമൽ.

പുലർച്ചെ നാട്ടുകാരാണ് കാർ കനാലിൽ ഒഴുകി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അഗ്നിശമനസേന നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ ആളുണ്ടെന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയിലോ അതിരാവിലെയോ ആകാം വാഹനം അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

tRootC1469263">

ആളെ പുറത്തെടുത്തെങ്കിലും സംഭവ സ്ഥലത്ത് വെച്ച് മരിച്ചെന്ന് അഗ്നിശമനസേനാംഗങ്ങൾ അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അഗ്നിശമനസേന പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്. കാർ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കരയിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. 

Tags