പൗരസ്ത്യ കാതോലിക്കായുടെ സ്ഥാനാരോഹണ വാർഷികം ആഘോഷിച്ചു
കോട്ടയം : മലങ്കരസഭയുടെ പരമാധ്യക്ഷനായി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അഭിഷിക്തനായതിന്റെ നാലാം വാർഷികം സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ആഘോഷിച്ചു. രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു.കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ്, ഇടുക്കി ഭദ്രാസനാധിപൻ സഖറിയാ മാർ സേവേറിയോസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മികരായി.
tRootC1469263">വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന അനുമോദന സമ്മേളനത്തിൽ കോട്ടയത്തെ എക്യൂമെനിക്കൽ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് സി.എസ്.ഐ ബിഷപ്പ് ഉമ്മൻ ജോർജ് ആശംസകൾ നേർന്നു. പ്രാർത്ഥനയുടെയും, കാരുണ്യത്തിന്റെയും മുഖമായി ശോഭിക്കാൻ പരിശുദ്ധ ബാവയ്ക്ക് കഴിയട്ടെയെന്ന് അദ്ദേഹം പറഞ്ഞു. അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, കോട്ടയം പഴയസെമിനാരി മാനേജർ ഫാ.ജോബിൻ വർഗീസ്, മലങ്കര മൽപ്പാൻ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്കോപ്പാ, ദേവലോകം അരമന മാനേജർ ഫാ.യാക്കോബ് തോമസ് റമ്പാൻ, വൈദികർ, വിശ്വാസികൾ എന്നിവർ സംബന്ധിച്ചു.
സഭയുടെയും, സമൂഹത്തിന്റെയും നൻമയ്ക്കായുള്ള പ്രവർത്തനങ്ങളിൽ ഏവരുടെയും പിന്തുണ തുടർന്നും ഉണ്ടാകണമെന്ന് മറുപടി പ്രസംഗത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ പ്രതികരിച്ചു.2021 ഒക്ടോബർ 14 -ന് പരുമലയിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ വെച്ചാണ് പരിശുദ്ധ കാതോലിക്കാ ബാവായെ മലങ്കര മെത്രാപ്പോലീത്തായായി തെരഞ്ഞെടുത്തത്. 2021 ഒക്ടോബർ 15ന് പൗരസ്ത്യ കാതോലിക്കായായി വാഴിച്ചു.
.jpg)

