എല്ലാവിഭാഗം ജനങ്ങൾക്കും സൗജന്യ കുടിവെള്ള കണക്ഷൻ: ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ

എല്ലാവിഭാഗം ജനങ്ങൾക്കും സൗജന്യ കുടിവെള്ള കണക്ഷൻ: ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ
KB Ganesh Kumar
KB Ganesh Kumar

കൊല്ലം : വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ എല്ലാവിഭാഗം ജനങ്ങൾക്കും സൗജന്യമായി കുടിവെള്ള കണക്ഷൻ ലഭ്യമാക്കിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. വെട്ടിക്കവല എൻഎസ്എസ് ഓഡിറ്റോറിയത്തിൽ വികസന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്തിലെ വിവിധ ഗ്രാമീണറോഡുകൾ നവീകരിച്ചു. രണ്ടു കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന തലച്ചിറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. പഞ്ചായത്ത്പരിധിയിലെ വിദ്യാലയങ്ങൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചുനൽകിയതോടെ വിദ്യാഭ്യാസരംഗത്ത് പുരോഗതി കൈവരിച്ചു. എട്ട് പഞ്ചായത്തുകളിലെയും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ നവീകരിച്ചു.പുതിയ സബ്‌സെന്ററുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. അതിദാരിദ്ര്യമുക്തമായി പഞ്ചായത്തിനെ പ്രഖ്യാപിച്ചു. വികസനരേഖയും പ്രകാശനംചെയ്തു.

tRootC1469263">

അതിദാരിദ്ര്യപട്ടികയിൽഉൾപ്പെട്ട 62 ഗുണഭോക്താക്കൾക്ക് ഭക്ഷണം,മരുന്ന്, ഭവനം എന്നിവ ഉറപ്പാക്കി. ലൈഫ് പദ്ധതി വഴി 156 പേർക്ക് വീട് നൽകി. വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ വിവിധ ക്ഷീരോൽപാദന സംഘങ്ങളിൽ പാലളക്കുന്ന എല്ലാക്ഷീരകർഷകർക്കും സബ്‌സിഡി നൽകുന്നു. ഭിന്നശേഷി വിദ്യാർഥികൾക്കായി മികച്ച നിലയിൽ തലച്ചിറ കേന്ദ്രമാക്കി ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ പ്രവർത്തിക്കുന്നു. ഭിന്നശേഷി വിദ്യാർഥികളുടെ കഴിവുകളെ പരിപോഷിപ്പിക്കാൻ 460963 രൂപ ചെലവഴിച്ച് വെട്ടിക്കവല സർക്കാർ ഹൈസ്‌കൂളിൽ ഭിന്നശേഷിസൗഹൃദകേന്ദ്രം സജ്ജമാക്കിയെന്നും വ്യക്തമാക്കി.

വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസ് അധ്യക്ഷനായി. ഹരിത കർമ്മസേനാംഗങ്ങളെ ആദരിച്ചു. വിവര പൊതുജന സമ്പർക്ക വകുപ്പ് തയ്യാറാക്കിയ സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ പ്രദർശിപ്പിച്ചു. സർക്കാരിന്റെ വികസനനേട്ടങ്ങൾ കില റിസോഴ്‌സ് പേഴ്‌സൺ  പി.അനിൽകുമാർ അവതരിപ്പിച്ചു. വെട്ടിക്കവല തണൽ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിലെ ഭിന്നശേഷി കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.ഗ്രാമപഞ്ചായത്ത് അംഗം എസ് ഷാനവാസ് ഖാൻ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത്ത് കുമാർ, വാർഡ് അംഗങ്ങളായ ആശാ ബാബു, അനോജ് കുമാർ, തങ്കമ്മ എബ്രഹാം, ഗീതാ മോഹൻ കുമാർ, കുഞ്ഞുമോൾ രാജൻ, ഉഷ പ്രസാദ്, അനിമോൻ കോശി, കെ.രാമചന്ദ്രൻ പിള്ള, എം.രതീഷ് തുടങ്ങിയവർ പങ്കെടുത്തു.
 

Tags