എറണാകുളം ജില്ലയിലെ കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിൽ താത്കാലിക ഒഴിവ്
Updated: Oct 18, 2025, 20:51 IST
എറണാകുളം : എറണാകുളം ജില്ലയിലെ കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ എസി ടെക്നീഷ്യൻ, ക്രെയിൻ ഓപ്പറേറ്റർ തസ്തികകളിലെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, ഐ.ടി.ഐ, എൻ.ടി.സി ഇൻ റെഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക് / എൻ.ടി.സി ഇൻ ഇലക്ട്രീഷ്യൻ / ഇലക്ട്രോണിക് മെക്കാനിക്ക് / ഇൻസ്ട്രുമെന്റ് മെക്കാനിക്ക് എന്നിവയും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവുമാണ് യോഗ്യത.18-45 വയസ്സാണ് പ്രായപരിധി. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 24 ന് മുമ്പ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ:0484-2422458
tRootC1469263">.jpg)

