വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം കാസർഗോഡ് ജില്ലയിൽ ആരംഭിച്ചു
കാസർഗോഡ് : വോട്ടർ പട്ടികയുടെ' പ്രത്യേക തീവ്ര പരിഷ്‌കരണ പ്രവർത്തനങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ പറഞ്ഞു. എസ് ഐ.ആറിന്റെ കാസർകോട് നിയോജക മണ്ഡലത്തിലെ ആദ്യ അംഗമായിചേർന്ന ശേഷം ഔദ്യോഗിക വസതിയിൽ നിന്നും സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടർ പട്ടികയിൽ ഉൾപ്പെടാൻ അർഹതയുള്ളവരും 18 വയസ്സ് പൂർത്തിയായവരുമായ എല്ലാവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. നിശ്ചിത രേഖകളും നിശ്ചിത സമയക്രമങ്ങളും പാലിച്ച് എല്ലാവരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമ്പോഴും സാങ്കേതിക കാരണങ്ങളാൽ നാട്ടിലെ ഒരാളും പട്ടികയിൽ നിന്ന് പുറത്താകുന്നില്ല എന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണമെന്നും കളക്ടർ പറഞ്ഞു.
tRootC1469263">കാസർകോട് നിയോജക മണ്ഡലത്തിലെ 102 ബൂത്തിലെ വോട്ടർ ആയ ജില്ലാ കളക്ടർ കെ.ഇമ്പശേഖറിന് ബി.എൽ.ഒ എ. പുഷ്പാവതി എന്യുമറേഷൻ ഫോം കൈമാറി. ചടങ്ങിൽ കാസർകോട് നിയോജകമണ്ഡലം ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ ആയ റവന്യു ഡിവിഷണൽ ഓഫീസർ ബിനു ജോസഫ്, ഡെപ്യൂട്ടി കളക്ടർ ഇലക്ഷൻ എ.എൻ ഗോപകുമാർ, റവന്യൂ ഡിവിഷൻ ഓഫീസർ, സീനിയർ സൂപ്രണ്ട് പി.ഉദയകുമാർ, ജൂനിയർ സൂപ്രണ്ട് എ.രാജീവൻ, മാസ്റ്റർ ട്രെയിനർമാരായ എം.ബി ലോകേഷ്, ബി.അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ മണ്ഡലങ്ങളിലെ വി.ഐ.പി വോട്ടർമാർക്ക് ഡെപ്യൂട്ടികളക്ടർമാരുടയും താഹ്‌സിൽദാർമാരുടെയും സാന്നിധ്യത്തിൽ ബി.എൽ.ഒമാർ എന്യൂമറേഷൻ ഫോം നൽകി. വില്ലേജുകളിലെ വി.ഐ.പി വോട്ടർമാർക്ക് വില്ലേജ് ഓഫീസർമാരുടെ സാന്നിധ്യത്തിൽ ബി.എൽ.ഒമാർ എന്യൂമറേഷൻ ഫോം നൽകി.
മഞ്ചേശ്വരം മണ്ഡലത്തിൽ എ.കെ.എം അഷറഫ് എം.എൽ.എയ്ക്ക് ഡെപ്യൂട്ടി കളക്ടർ രഘുമണി, താഹസിൽദാർ പി.സജിത്ത് എന്നിവരുടെ സാന്നിധ്യത്തിൽ ബി.എൽ.ഒ എന്യുമറേഷൻ ഫോം കൈമാറി. മഞ്ചേശ്വരം താലൂക്കിലെ ഉപ്പള വില്ലേജിൽ 170 നമ്പർ ബൂത്തിലെ റിട്ട. ഹൈക്കോടതി ജസ്റ്റിസ് മൂസ കുഞ്ഞിക്ക് ബി.എൽ.ഒ എന്യുമറേഷൻ ഫോം കൈമാറി.
കാസർകോട് മണ്ഡലത്തിൽ 143ാം നമ്പർ ബൂത്തിലെ വോട്ടറായ എൻ.എ നെല്ലിക്കുന്ന് എം.എൽ.എയ്ക്ക് ബി.എൽ.ഒ എന്യുമറേഷൻ ഫോം കൈമാറി. ശ്രീ സച്ചിദാനന്ദ സ്വാമി ഇടനീർ മഠത്തിന് ബൂത്ത് ലെവൽ ഓഫീസർ രജനി എന്യൂമറേഷൻ ഫോം കൈമാറി. 87ാം നമ്പർ ബൂത്തിലെ വോട്ടറായ പത്മശ്രീ സത്യനാരായണ ബളേരി, കാസർകോട് മണ്ഡലത്തിലെ വി.ഐ.പി വോട്ടർമാരായ ആർട്ടിസ്റ്റ് പുണിഞ്ചിത്തായ, കാസർകോട് നഗരസഭ അധ്യക്ഷൻ അബ്ബാസ് ബീഗം, റിട്ടയേർഡ് ഐ.എസ്.ഓഫീസർ ശശിധര, ഡോക്ടർ ജയപ്രകാശ് നാരായണ തോട്ടത്തൊടി എന്നിവർക്കും ബി.എൽ.ഒ എന്യുമറേഷൻ ഫോം കൈമാറി.
ഉദുമ മണ്ഡലത്തിൽ ബൂത്ത് നമ്പർ 100ലെ വോട്ടർമാരായ ക്രൈംബ്രാഞ്ച് എസ്.പി ബാലകൃഷ്ണൻ നായർ, അരുൺ ബാലഗോപാലൻ ഐ.പി.എസ്, ഓടക്കുഴൽ അവാർഡ് ജേതാവ് എം.എ റഹ്‌മാൻ, 98ാം നമ്പർ ബൂത്തിലെ വോട്ടറായ പി.എ അബ്ദുല്ല കുഞ്ഞി എന്നിവർക്ക് ബി.എൽ.ഒ മാർ എന്യൂമറേഷൻ ഫോം നൽകി.
കാഞ്ഞങ്ങാട് മണ്ഡലത്തിലെ 170ാം നമ്പർ ബൂത്തിലെ വോട്ടറായ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, 51ാം നമ്പർ ബൂത്തിലെ വോട്ടറായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബലകൃഷ്ണൻ എന്നിവർക്ക് ബി.എൽ.ഒ മാർ എന്യൂമറേഷൻ ഫോം നൽകി.
തൃക്കരിപ്പൂർ മണ്ഡലത്തിലെ 137ാം നമ്പർ ബൂത്തിലെ വോട്ടറായ പി.പി കുഞ്ഞികൃഷ്ണൻ, 137ാം നമ്പർ ബൂത്തിലെ വോട്ടറായ ഉണ്ണിരാജ് ചെറുവത്തൂർ എന്നിവർക്കും ബി.എൽ.ഒ മാർ എന്യൂമറേഷൻ ഫോം നൽകി. ആർ ആർ ഡെപ്യൂട്ടി കലക്ടർ കെ.അജേഷ് നേതൃത്വം നൽകി.
.jpg)

