മഴക്കുറവ്; ജല സംരക്ഷണത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി കാസർകോട് ജില്ലാ ഭരണസംവിധാനം

google news
rain-


കാസർകോട് :  കാലവര്‍ഷ മഴയിലുണ്ടായ വലിയ കുറവിനെ തുടര്‍ന്ന് പൊതു ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ജല സംരക്ഷണത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും ജില്ലാ ഭരണ സംവിധാനം അറിയിച്ചു.കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക് അനുസരിച്ച് ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ 12 വരെ 2703.6 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1904.2 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. ജില്ലയില്‍ ലഭിക്കേണ്ടീയിരുന്ന മഴയില്‍ 30 ശതമാനം കുറവ് മാത്രമാണ് ലഭിച്ചത്. ഭൂജല ഉപഭോഗത്തെ അടിസ്ഥാനപ്പെടുത്തി രാജ്യത്തെ ബ്ലോക്കുകളെ സേഫ്, സെമിക്രിട്ടിക്കല്‍, ക്രിട്ടിക്കല്‍, ഓവര്‍ എക്‌സ്‌പ്ലോയിറ്റഡ് എന്നിങ്ങനെ നാലായി തിരിച്ചിരിക്കുന്നതില്‍ ജില്ലയിലെ നാല് ബ്ലോക്കുകള്‍ സേഫ് സോണിന് പുറത്താണ്. കാസര്‍കോട് ബ്ലോക്ക് ക്രിട്ടിക്കല്‍, മഞ്ചേശ്വരം, കാറഡുക്ക, കാഞ്ഞങ്ങാട് ബ്ലോക്കുകള്‍ സെമി ക്രിട്ടിക്കല്‍, നീലേശ്വരം പരപ്പ ബ്ലോക്കുകള്‍ സേഫ് എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്.

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം അവസാനിക്കാന്‍ ബാക്കിയുള്ള കാലയളവും ഈ കുറവ് നികത്താന്‍ ആവശ്യമായ അളവില്‍ മഴ ലഭിക്കാന്‍ സാധ്യത കുറവാണെന്നാണ് കാലാവസ്ഥാ ഏജന്‍സികകള്‍ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ശക്തമായ മഴ ലഭിച്ചിട്ടും ഏപ്രില്‍ മെയ് മാസങ്ങളില്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാവുകയും ജല ദൗര്‍ലഭ്യത്താലുള്ള കൃഷിനാശം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. വരള്‍ച്ചാ സാഹചര്യം മുന്‍കൂട്ടി കണ്ട് പൊതുജനങ്ങളും തദ്ദേശ സ്ഥാപനങ്ങളുമെല്ലാം ചേര്‍ന്നുള്ള പ്രവര്‍ത്തനം ജില്ലയില്‍ ഉടന്‍ ആരംഭിക്കും.

Tags