നീലേശ്വരം കരിന്തളത്ത് വയോധികനെ അയൽവാസി വടികൊണ്ട് തലയ്ക്കടിച്ചു കൊന്നു
Oct 5, 2025, 23:19 IST
നീലേശ്വരം : കരിന്തളത്ത് വയോധികനെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു. കരിന്തളത്താണ് സംഭവം. കുമ്പളപ്പളളി ചിത്രമൂല ഉന്നതിയില്‍ കണ്ണനാണ് (80) മരിച്ചത്. ഞായറാഴ്ച്ചവൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. അയല്‍വാസിയായ ശ്രീധരനാണ് വടികൊണ്ട് കണ്ണനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പ്രതി മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നാണ് പൊലീസ് പറയുന്നത്.
.jpg)

