തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2025 : കാസർഗോഡ് ജില്ലയിലെ നഗരസഭകളിൽ സംവരണ വാർഡ് നറുക്കെടുപ്പ് പൂർത്തിയായി
കാസർഗോഡ് : പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി നഗരസഭകളുടെ സംവരണ വാർഡ് നറുക്കെടുപ്പ് പൂർത്തിയായി. തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ആർ.ഷൈനി നറുക്കെടുപ്പിന് നേതൃത്വം നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.വി ഹരിദാസ് നിയന്ത്രിച്ചു. നഗരസഭ സെക്രട്ടറിമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
tRootC1469263">നീലേശ്വരം നഗരസഭയിൽ പാലക്കാട്ട് (5) പട്ടികജാതി സംവരണ വാർഡായി. സ്ത്രീ സംവരണ വാർഡുകളായി നീലേശ്വരം സെൻട്രൽ (3), ചിറപ്പുറം(6), രാങ്കണ്ടം(7), പൂവാലംകൈ (14), കാര്യങ്കോട് (16), പേരോൽ (17), പള്ളിക്കര -I (19), പള്ളിക്കര - II (20), ആനച്ചാൽ (23), കോട്ടപ്പുറം (24), കടിഞ്ഞിമൂല (25), പുറത്തേക്കൈ (26), തൈക്കടപ്പുറം സെൻട്രൽ (28), തൈക്കടപ്പുറം നോർത്ത് (29), തൈക്കടപ്പുറം സീ റോഡ് (30), തൈക്കടപ്പുറം സ്‌റ്റോർ (31), നീലേശ്വരം ടൗൺ (34) എന്നീവാർഡുകൾ പ്രഖ്യാപിച്ചു.
കാഞ്ഞങ്ങാട് നഗരസഭയിൽ ആവിയിൽ (41) പട്ടികജാതി സംവരണ വാർഡായി. സ്ത്രീസംവരണ വാർഡുകളായി കാരാട്ട് വയൽ (6), നെല്ലിക്കാട്ട് (8), ബല്ല ഈസ്റ്റ് (9), എൻ.ജി.ഒ ക്വാർട്ടേഴ്‌സ് (13), കവ്വായി (15), നിലാങ്കര(17), മോനാച്ച (20), ചതുരക്കിണർ (22), ദിവ്യംപാറ (23), വാഴുന്നോറടി (24), പുതുക്കൈ (25), ഐങ്ങോത്ത് (26), അനന്തംപള്ള(29), മരക്കാപ്പ് കടപ്പുറം (30), കരുവളം (31), കുറുന്തൂർ (32), ഞാണിക്കടവ് (33), മൂവാരിക്കുണ്ട് (36), കല്ലൂരാവി (37), കാഞ്ഞങ്ങാട് സൗത്ത് (39), കല്ലൻചിറ (40), കാഞ്ഞങ്ങാട് കടപ്പുറം (42), എസ്.എൻ പോളി (46), മീനാപ്പീസ് (47) എന്നീ വാർഡുകൾ പ്രഖ്യാപിച്ചു.
കാസർകോട് നഗരസഭയിൽ ചാലക്കുന്ന് (15) പട്ടികജാതി സംവരണ വാർഡായി. സ്ത്രീ സംവരണ വാർഡുകളായി ചേരങ്കൈ വെസ്റ്റ് (1), ചേരങ്കൈ ഈസ്റ്റ് (2), കൊട്ടക്കണി (7), നുള്ളിപ്പാടി നോർത്ത് (8), അണങ്കൂർ (10), വിദ്യാനഗർ നോർത്ത് (11), വിദ്യാനഗർ സൗത്ത് (12), ചാല (14), തുരുത്തി (16), കൊല്ലംപാടി (17), പച്ചക്കാട് (18), ഹൊണ്ണമൂല (24), തളങ്കര ബാങ്കോട് (25), ഖാസിലേൻ (26), തളങ്കര കണ്ടത്തിൽ (29), തളങ്കര ദീനാർ നഗർ (31), തായലങ്ങാടി (32), നെല്ലിക്കുന്ന് (35), കടപ്പുറം സൗത്ത് (37), കടപ്പുറം നോർത്ത് (38) എന്നീ വാർഡുകൾ തെരഞ്ഞെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 18നും ജില്ലാ പഞ്ചായത്ത് സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 21 നും രാവിലെ 10 ന് കാസർകോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
.jpg)

