ആസ്പിരേഷൻ ബ്ലോക്ക് സ് പ്രോഗ്രാം സമ്പൂർണ്ണതാ അഭിയാൻ ലോഞ്ചിംഗ് കനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിൽ പോഷൻ മേള നടത്തി

dfj

കാസർഗോഡ് :  ആസ്പിരേഷൻ ബ്ലോക്ക്സ് പ്രോഗ്രാം സമ്പൂർണ്ണതാ അഭിയാൻ ലോഞ്ചിംഗ് രണ്ടാം ദിനം കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിൽ പോഷൻ മേള നടത്തി.
കോയിത്തട്ട കുടുംബശ്രീ ഹാളിൽ  നടന്ന പരിപാടി കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. രവി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ടി പി ശാന്ത അധ്യക്ഷത വഹിച്ചു.


 കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. പോഷകമേളയുടെ ഭാഗമായി പോഷക കുറവുള്ള കുട്ടികളെ തിരിച്ചറിയൽ  ഹെൽത്തി ബേബി ഷോ, പോഷകാഹാര പ്രദർശനം, ടോക് ഷോ എന്നിവ ശ്രദ്ധേയമായി. വനിത ശിശുക്ഷേമ പദ്ധതികളെ കുറിച്ച് ജിനി പള്ളിക്കൽ ന്യൂട്രീഷൻ സുചിത്ര എന്നിവർ ക്ലാസ്സെടുത്തു.


ഗർഭിണികൾക്കുള്ള സമ്പൂർണ അഭിയാൻ്റെ സൂചകത്തിലെ സപ്ലിമെൻ്ററി ന്യൂട്രീഷൻ  മേള പരിപാടി ശ്രദ്ധേയമായി.  അസ്പിരേഷൻ ബ്ലോക്ക് ഫെലോ  അമൃത  വിശദീകരിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ പി.വി ചന്ദ്രൻ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ ഷൈജമ്മ ബെന്നി വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ നാസർ സി.എച്ച് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അജിത് കുമാർ കെ.വി ഉഷ, ജോസഫ് എം ചാക്കോ ബി ഡി.ഒ എന്നിവർ സംസാരിച്ചു.

  നീതി അയോഗ്  പ്രതിനിധികളായ ദീപക് നൈൽ വാൾ അമൻ യാദവ് എന്നിവർ മേളയിൽ പങ്കെടുത്തു. കരിന്തളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ സി ലീന മോൾ സ്വാഗതവും  വികസന പദ്ധതി ഓഫീസർ  പി.കെ. ജയശ്രീ  നന്ദിയും പറഞ്ഞു

Tags