കാഞ്ഞങ്ങാട് പാർക്കിൻസൻ രോഗിയായ വയോധികനെ വീടിന് സമീപത്തെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kanhangad An elderly Parkinson's patient was found dead in a river near his house
Kanhangad An elderly Parkinson's patient was found dead in a river near his house

കാഞ്ഞങ്ങാട്: കള്ളാറിൽ പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച വയോധികനെ പുഴയില്‍ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടോടി പേരടുക്കം സ്വദേശി വേങ്ങയില്‍ നാരായണനാണ്(62) മരിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരം മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് രാത്രി പലസ്ഥലങ്ങളിലും വീട്ടുകാര്‍ തെരച്ചില്‍ നടത്തിയിരുന്നു.

വെള്ളിയാഴ്ച്ച പുലര്‍ച്ചെ നാലുമണിയോടെ കൊട്ടോടിക്ക് സമീപം പേരടുക്കം പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗം വിട്ടുമാറാത്ത മനോവിഷമത്തിലായിരുന്നെന്നു പോലീസ് പറഞ്ഞു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. രാജപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

പരേതനായ പക്കീരന്‍ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: സി.ശാന്ത. മക്കള്‍: സി.അമൃത, സി.അരുണ്‍കുമാര്‍. മരുമക്കള്‍: രതീഷ് കുമാര്‍ കരിച്ചേരി, പി ശരണ്യ. സഹോദരങ്ങള്‍: സുകുമാരന്‍, ബാലകൃഷ്ണന്‍, സരോജിനി, ശാന്ത, പുഷ്പ.

Tags